ബാപ്പു മുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചിച്ചു

  • Posted By:
Subscribe to Oneindia Malayalam

മനാമ: പ്രമുഖ പണ്ഡിതനും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത ജോ. സെക്രട്ടറിയുമായിരുന്ന കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തില്‍ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. സമുദായത്തില്‍ ഐക്യം ഉണ്ടാക്കാനും വൈജ്ഞാനിക മേഖലയില്‍ സേവനങ്ങള്‍ നല്‍കാനും അദ്ദേഹത്തിന് സാധ്യമായിട്ടുണ്ട്.

അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കുമെല്ലാം അതീതമായി സംഘടനകളും നേതാക്കളും തമ്മിലുള്ള പരസ്പര ബന്ധം നിലനിര്‍ത്തുന്നതിന് സവിശേഷ ശ്രദ്ധ പതിപ്പിച്ച പ്രമുഖ പണ്ഡിതനായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയിലും മാധ്യമ രംഗത്തും വലിയ സേവനങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ളതെന്നും ഫ്രന്റ്‌സ് അനുസ്മരിച്ചു.

kottumala2

സമൂഹത്തിനു ദിശാ ബോധം നല്‍കാനും അവര്‍ക്കെതിരെ വരുന്ന ഗൂഢ നീക്കങ്ങളെ നേരിടാനും കഴിയുന്ന പണ്ഡിത നിരയിലെ ഒരാള്‍ കൂടി നഷടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹത്തെ പോലുള്ളവരുടെ വിയോഗം സൃഷ്ടിക്കുന്ന വിടവുകള്‍ അപരിഹാര്യമാണെന്നും ഫ്രന്റ്‌സ് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

English summary
Friends Social Association Pays homage to Kottumala T M Bappu Musliyar's Death
Please Wait while comments are loading...