Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈക്കൂലി കേസില്‍ ഗള്‍ഫാര്‍ മുഹമ്മദലിക്ക് തടവ്

മസ്‌കറ്റ്: കൈക്കൂലി കേസില്‍ മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് ഒമാനില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എണ്ണ ടെണ്ടര്‍ നേടാന്‍ ഒമാനിലെ സര്‍ക്കാര്‍ നിയന്ത്രിത എണ്ണ കമ്പനി മേധാവിക്ക് കൈക്കൂലി നല്‍കി എന്നാണ് കേസ്. ഗള്‍ഫാര്‍ കേസിലെ രണ്ടാം പ്രതിയാണ്.

പെട്രോളിയം ഡെവലപ്‌മെന്റ് ഒമാന്‍ ഖത്തറിലെ അര്‍ദ്ധ സര്‍ക്കാര്‍ എണ്ണക്കമ്പനിയാണ്. കമ്പനിയുടെ ടെണ്ടര്‍ വിഭാഗം ചെയര്‍മാന്‍ ജുമ അല്‍ ഹിനായ്ക്ക് കൈക്കൂലി നല്‍കി എന്നതാണ് കേസ്. ജുമ അല്‍ ഹിനായ് ആണ് കേസിലെ ഒന്നാം പ്രതി.

Galfar Muhammed Ali

ഗള്‍ഫാര്‍ എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറും ആണ് തൃശൂര്‍ തളിക്കുളം സ്വദേശിയായ മുഹമ്മദലി. ഒമാന്‍ സര്‍ക്കാരിന്റെ സിവില്‍ ഓര്‍ഗര്‍ ഗ്രേഡ് ത്രീ പുരസ്‌കാരം വരെ ലഭിച്ച ആളാണ് ഇദ്ദേഹം.

ജുമ അല്‍ ഹിനായ് ഒമാനി പൗരനാണ്. ഇവരെ കൂടാതെ ഗള്‍ഫാര്‍ ഗ്രൂപ്പിലെ ബിസിനസ് ഡെവലപ്‌മെന്റ് മാനേജറും മലയാളിയും ആയ അബ്ദുള്‍ മജീദ് നൗഷാദും കേസിലെ പ്രതിയാണ്. എണ്ണ കരാറിന്റെ കാലാവധി നീട്ടിക്കിട്ടാന്‍ വേണ്ടിയാണ് മുഹമ്മദലി കൈക്കൂലി നല്‍കിയത് എന്നാണ് കേസ്.

തടവ് ശിക്ഷയെ കൂടാതെ വന്‍ തുക പിഴയായും അടക്കേണ്ടതുണ്ട്. ഗള്‍ഫാര്‍ മുഹമ്മദലി ആറ് ലക്ഷം ഒമാന്‍ റിയാലും(9.65 കോടി രൂപ) അബ്ദുള്‍ മജീദ് രണ്ട് ലക്ഷം ഒമാന്‍ റിയാലും പിഴയടക്കണം. മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷക്ക് ശേഷം മുഹമ്മദിനേയും മജീദിനേയും നാട് കടത്തണം എന്നും വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ട്.

ജുമ അല്‍ ഹിനായിക്കും ആറ് ലക്ഷം റിയാല്‍ പിഴശിക്ഷ വിധിച്ചിട്ടുണ്ട്. 20 വര്‍ഷത്തേക്ക് പൊതു ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിനും ഇയാള്‍ക്ക് വിലക്കുണ്ട്.

എന്നാല്‍ കൈക്കൂലി നല്‍കി എന്ന വാര്‍ത്ത ഗള്‍ഫാര്‍ മുഹമ്മദലി നിഷേധിച്ചു. ഒമാനിലെ ബിസിനസ് മാഫിയ തന്നെ മനപ്പൂര്‍വ്വം കുടുക്കുകയാണെന്നാണ് ഗള്‍ഫാറിന്റെ ആരോപണം. കോടതി ശിക്ഷ വിധിക്കുന്ന സമയത്ത് അദ്ദേഹം ഒമാനില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നീതി ലഭിക്കുന്നതിന് വേണ്ടി മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഗള്‍ഫാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

2013 നവംബര്‍ മാസത്തിലാണ് കേസ് പുറത്ത് വരുന്നത്. അപ്പോള്‍ തന്നെ ഗള്‍ഫാര്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ഇനി മേല്‍ക്കോടതിയും ഇതേ വിധി അംഗീകരിക്കുകയാണെങ്കില്‍ ഗള്‍ഫാറിനും കൂട്ടാളികള്‍ക്കും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

ഒമാനിലെ ഏറ്റവും പണക്കാരുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ള വ്യവസായികളില്‍ ഒരാണ് ഗള്‍ഫാര്‍ മുഹമ്മദലി. ഇതിനിടെ ഇന്ത്യയില്‍ പത്മശ്രീ പുരസ്‌കാരത്തിന് ഗള്‍ഫാറിന്റെ പേര് നിര്‍ദ്ദേശിച്ചതും വിവാദമായിട്ടുണ്ട്. കേന്ദ്രമന്ത്രി ഇ അഹമ്മദ് ആണ് ഗള്‍ഫാറിന്റെ പേര് പത്മശ്രീ പുരസ്‌കാരത്തിനായി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+