സൗദി:സ്വവര്‍ഗരതിയിലേര്‍പ്പെട്ട യുവാവിന് 450 ചാട്ടയടി
മനാമ: സൗദിയില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ സ്വവര്‍ഗ ലൈംഗിക പങ്കാളിയെ തേടുകയും സ്വവര്‍ഗ ലൈംഗികതയെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്ത യുവാവിന് ചാട്ടയടിയും തടവ് ശിക്ഷയും. സൗദിയിലാണ് 24 കാരനായ യുവാവിന് മൂന്ന് വര്‍ഷം തടവും 450 ചാട്ടയടിയും ശിക്ഷ വിധിച്ചത്.
ട്വിറ്ററിലൂടെയാണ് സ്വവര്‍ഗരതിയെ യുവാവ് പ്രോത്സാഹിപ്പിച്ചത്. തനിയ്ക്ക് സ്വവര്‍ഗ പങ്കാളിയെ വേണമെന്നും ഇയാള്‍ ട്വീറ്റ് ചെയ്തിരുന്നു. അല്‍ വതാന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുവാവ് സ്വവര്‍ഗരതിയിലേര്‍പ്പെട്ടിരുന്നതായി കണ്ടെത്തി.

സൗദി മത പൊലീസ് നടത്തിയ നീക്കത്തിലൂടെയാണ് യുവാവിനെ പിടികൂടിയത്. യുവാവിന്റെ ട്വീറ്റുകള്‍ ശ്രദ്ധയില്‍പെട്ട ശേഷം പൊലീസ് ഇയാളെ മറ്റൊരു വ്യക്തിയുടെ സഹായത്തോടെ കുരുക്കുകയായിരുന്നു. യുവാവിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ളവ പൊലീസ് പിടികൂടി ഇവയില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ കണ്ടെടുത്തു.
യുവാവിന് കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. സ്വവര്‍ഗ പങ്കാളികളുമായി ബന്ധം പുലര്‍ത്തുന്നിന് വേണ്ടിയാണ് യുവാവ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി. 450 ചാട്ടയടി 15 തവണയായി നല്‍കാനാണ് കോടതി ഉത്തരവിട്ടത്. സൗജി അറേബ്യ., ജിസിസി രാഷ്ട്രങ്ങള്‍, യുഎഇ എന്നിവടങ്ങളില്‍ സ്വവര്‍ഗ ലൈംഗികത നിയമം മൂലം നിരോധിച്ചിട്ടുണ്ട്.












Click it and Unblock the Notifications