മലയാളി പകര്‍ത്തിയ യുഎഇ യുടെ ദ്യശ്യഭംഗി സോഷ്യല്‍ മീഡിയകളില്‍ ഹിറ്റ്!!

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമായി മലയാളി യുവാവ് നിര്‍മിച്ച ഹ്രസ്വ വീഡിയോ 'ഗോ സോളോഫീല്‍ ദ് നാച്വര്‍' ജബല്‍ അലിയിലെ നിക്കോണ്‍ ആസ്ഥാനത്ത് പുറത്തിറക്കി. യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത് പരസഹായമില്ലാതെ പകര്‍ത്തിയ എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പോറ്റമ്മയായ യുഎഇക്ക് ആദരവോടെ സമര്‍പ്പിക്കുകയാണ് തൃശൂര്‍ തൃപ്രയാര്‍ സ്വദേശി സുല്‍ത്താന്‍ ഖാന്‍. ചിത്രം ഇതേ പേരില്‍ യൂ ട്യൂബില്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്.

യുഎഇയുടെ കാണാപ്പുറങ്ങളാണ് വീഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്. പ്രാണികളും ജന്തുക്കളും ഗ്രാമജീവിതവും കടലും കരയും തടാകങ്ങളും മലയുമെല്ലാം വളരെ മനോഹരമായ ദൃശ്യങ്ങളായി ചിത്രത്തില്‍ മിന്നിമറിയുന്നു. എന്നും ഒറ്റയ്ക്ക് സഞ്ചരിക്കാനായിരുന്നു തനിക്ക് ഇഷ്ടമെന്നും പ്രകൃതിയെ അടുത്തറിയാന്‍ ഇത് ഏറെ പ്രയോജനകരമാണെന്നും സുല്‍ത്താന്‍ ഖാന്‍ പറഞ്ഞു. വീഡിയോ പകര്‍ത്തനായി യുഎഇയുടെ മുക്കിലും മൂലയിലും സഞ്ചരിച്ചു. മനോഹരമായ ഗ്രാമ പ്രദേശങ്ങളാണ് യഥാര്‍ഥത്തില്‍ യുഎഇയെ പ്രതിനിധീകരിക്കുന്നത്.

dsc-0351-91a

പലയിടത്തും രാത്രി ഒറ്റയ്ക്ക് താമസിച്ചായിരുന്നു ചിത്രീകരണം. ഗോത്രവര്‍ക്കാരായ ബദുക്കള്‍ വളരെ സ്‌നേഹമസൃണമായി പെരുമാറി. നിക്കോണ്‍ ഡി810 ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചതെന്നും സുല്‍ത്താന്‍ ഖാന്‍ പറഞ്ഞു. ചെറുപ്പത്തിലേ ഫൊട്ടോഗ്രഫിയോട് താത്പര്യമുണ്ടായിരുന്ന സുല്‍ത്താന്‍ ഖാന്‍ 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുഎഇയിലെത്തിയതിന് ശേഷമാണ് സ്വന്തമായി ക്യാമറ വാങ്ങി പുറംജീവിതങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചത്. ഇലക്ട്രിക്കല്‍ എന്‍ജിനീയറായ ഇദ്ദേഹത്തിന്റെ ആദ്യ സംരംഭമാണ് ഗോ സോളോ. എസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ച സുഷിന്‍ ശ്യാമാണ് ഗോ സോളോഫീല്‍ ദ് നാച്വറിന് പാശ്ചാത്തല സംഗീതമൊരുക്കിയത്. എഡിറ്റിങ്:ഷാഹിന്‍ റഹ്മാന്‍. ശബ്ദം: നിക് റോബിന്‍സണ്‍. നിക്കോണ്‍ മാനേജ്‌മെന്റിന്റെ നിസ്സീമമായ സഹായ സഹകരണം തന്റെ ഉദ്യമത്തിന് ഏറെ പ്രോത്സാഹനം നല്‍കിയതായി സുല്‍ത്താന്‍ ഖാന്‍ പറഞ്ഞു. യുഎഇയുടെ തനിമയാര്‍ന്ന ജീവിതം പകര്‍ത്തുന്ന ഡോക്യുമെന്ററിയാണ് അടുത്ത ലക്ഷ്യം.

a5f3633d-548e-41ab-9e24-fdd1d1a2f7b3

2013ല്‍ ഷെയ്ഖ് ഹംദാന്‍ ഫൊട്ടോഗ്രഫി മത്സരത്തില്‍ അവസാന ആറു പേരില്‍ ഇടംപിടിച്ചിട്ടുള്ള സുല്‍ത്താന്‍ ഖാന് ഒട്ടേറെ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ഫ്രീലാന്‍സ് ഫൊട്ടോഗ്രഫറായി പ്രവര്‍ത്തിച്ചുവരുന്നു. ഫൊട്ടോഗ്രഫിയില്‍ ഏറെ മികവു പുലര്‍ത്തുന്ന സുല്‍ത്താന്‍ ഖാന്റെ വീഡിയോ അഭിമാനപൂര്‍വമാണ് തങ്ങള്‍ പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതെന്ന് മിഡിലീസ്റ്റ് ജനറല്‍ മാനേജര്‍ നരേന്ദ്ര മേനോന്‍ പറഞ്ഞു.

യുഎഇയില്‍ നിക്കോണ്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ക്ക് നിക്കോണിന്റെ ജബല്‍ അലി ഓഫീസിലെ സ്‌കൂളിലും റാഷിദിയ്യയിലെ എമിറേറ്റ്‌സ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഹാളിലും ഫൊട്ടോഗ്രഫിയില്‍ സൗജന്യ പരിശീലന ക്ലാസുകള്‍ നല്‍കിവരുന്നു. നിക്കോണ്‍ മിഡിലീസ്റ്റ് ആഫ്രിക്ക എംഡി നവോക്കി ഓണോസാപ്പോയും സംബന്ധിച്ചു.


English summary
GO SOLO - FEEL THE NATURE viral on Social Media
Please Wait while comments are loading...