യുഎഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ്; നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍

  • Posted By: Desk
Subscribe to Oneindia Malayalam

അബുദാബി: യുഎഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ സല്‍സ്വഭാവിയാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പുതിയ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. യു.എ.ഇയില്‍ എവിടെയും തൊഴില്‍ വിസ ലഭിക്കാന്‍ എല്ലാ വിദേശികളും അവരുടെ മാതൃരാജ്യത്തു നിന്നോ അവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി താമസിക്കുന്ന രാജ്യത്തുനിന്നോ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നതാണ് പുതിയ നിയമം. സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്ക് ഞായറാഴ്ച മുതല്‍ തൊഴില്‍ വിസ ലഭിക്കില്ല. സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അത് ലഭിക്കുന്ന രാജ്യത്തെ യുഎഇ നയതന്ത്രകാര്യാലയങ്ങളില്‍ നിന്നോ യുഎഇ വിദേശകാര്യ-അന്താരാഷഅട്ര സഹകരണ മന്ത്രാലയത്തില്‍ നിന്നോ സാക്ഷ്യപ്പെടുത്തണമെന്നും നിബന്ധനയുണ്ട്.

സിറിയന്‍ വിമതര്‍ റഷ്യന്‍ യുദ്ധവിമാനം വെടിവച്ചിട്ടു; രക്ഷപ്പെട്ട പൈലറ്റിനെ വെടിവച്ചുകൊന്നു

ഈ നിയമം തൊഴില്‍ വിസയ്ക്കു മാത്രമാണ് ബാധകം. തൊഴില്‍ വിസ എടുക്കുന്ന ആള്‍ക്കല്ലാതെ തൊഴില്‍ തേടുന്നയാളുടെ കുടുംബാംഗങ്ങള്‍ക്കോ മറ്റ് ആശ്രിതര്‍ക്കോ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. സന്ദര്‍ശക വിസ, ടൂറിസ്റ്റ് വിസ, സ്റ്റുഡന്റ് വിസ എന്നിവയില്‍ എത്തുന്നവരെയും ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദീര്‍ഘനാളുകളായി യുഎഇയില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും പുതിയ വിസ ലഭിക്കാന്‍ ഇതു നിര്‍ബന്ധമാണ്. ഇതിനുള്ള സാക്ഷ്യപത്രം അബുദാബി പൊലീസില്‍ നിന്നോ ദുബായ് പൊലീസില്‍ നിന്നോ വാങ്ങണം. അതിനു വേണ്ടിയുള്ള അപേക്ഷ വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം.

uaee

പുതിയ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശികള്‍ വിസാ അപേക്ഷയോടൊപ്പം സല്‍സ്വഭാവിയാണെന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. അതേസമയം, നിലവില്‍ യു.എ.ഇയില്‍ തൊഴില്‍ വിസയില്‍ ജോലി ചെയ്തുവരുന്ന ഒരാള്‍ അയാളുടെ വിസ മറ്റൊരു തൊഴിലിലേക്ക് മാറ്റുന്നതിന് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ പുതിയ തൊഴിലുടമ അത് വേണമെന്ന് നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ ഹാജരാക്കേണ്ടിവരും. രാജ്യത്ത് സുരക്ഷിതമായി ജീവിക്കാന്‍ പറ്റുന്ന സാഹചര്യമുണ്ടാക്കുകയെന്നതാണ് ഇത്തരമൊരു നടപടിയിലൂടെ യു.എ.ഇ ഭരണകൂടം ലക്ഷ്യമിടുന്നത്. ക്രിമിനലുകള്‍ രാജ്യത്തേക്ക് കടന്നുവരുന്നത് ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താന്‍ പുതിയ നിയമത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ദുബയ് പോലിസ് അസി. കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. ഈയിടെ രാജ്യത്തുണ്ടായ കൊലപാതകങ്ങള്‍, ബലാല്‍സംഗങ്ങള്‍, കവര്‍ച്ചകള്‍ തുടങ്ങിയവയില്‍ പിടിക്കപ്പെട്ടവരെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവരില്‍ പലരും മാതൃരാജ്യത്ത് ഗുരുതരമായ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണെന്ന് ബോധ്യമായതായും അദ്ദേഹം വ്യക്തമാക്കി. പ്രവാസികള്‍ക്ക് യു.എ.ഇയില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ 220 ദിര്‍ഹമാണ് ചെലവ്.

English summary
good conduct certificates for uae work visas from today

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്