കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഅബ കഴുകല്‍ ചടങ്ങിന് ആയിരങ്ങളെത്തി

  • By Meera Balan
Google Oneindia Malayalam News

മക്ക: കഅബ മന്ദിരത്തിന്റെ അകം കഴുകല്‍ ചടങ്ങ് മക്കയില്‍ നടന്നു. സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ പ്രതിനിധിയായി മക്ക ഗവര്‍ണര്‍ മിഷ് അല്‍ ബിന്‍ അബ്ദുള്ള രാജകുമാരന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. റംസാന്‍ മാസത്തെ വരവേല്‍ക്കുന്നതിന് മുന്നോടിയായാണ് കഅബ മന്ദിരത്തിന്റെ അകം കഴുകള്‍ ചടങ്ങ് നടന്നത്.

മക്ക വിജയ ദിവസം പ്രവാചകന്‍ വിശ്വാസികളുമൊത്ത് കഅബ കഴുകി വൃത്തിയാക്കിയിരുന്നു. ഇതിന്റെ സ്മരണാര്‍ത്ഥമാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇസ്ലാം മത വിശ്വസികള്‍ കഅബ കഴുകല്‍ ചടങ്ങ് നടത്തുന്നത്. കഅബയുടെ ഉള്‍ഭാഗവും ചുമരുമാണ് കഴുകുക. പനിനീര്‍ കലര്‍ത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് മന്ദിരം തുടച്ച് വൃത്തിയാക്കിയത്. മന്ദിരത്തില്‍ സുഗന്ധം പൂശുകയും ചെയ്തു.

Kaaba

ചടങ്ങില്‍ രാജ കുടുംബാംഗങ്ങള്‍, സാംസാക്കാരിക ഭരണ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. പരിപാടിയില്‍ ഇന്ത്യ ഹജ്ജ് കോണ്‍സല്‍ ശൈഖ് മുഹമ്മദ് നൂര്‍ റഹ്മാന്‍, ഇ അഹമ്മദ്, വ്യവസായ പ്രമുഖന്‍ എംഎ യുസഫലി എന്നിവരും പങ്കെടുത്തു. കഅബ കഴുകുന്നത് പോലെ തന്നെ ഓരോ വര്‍ഷവും മന്ദിരത്തെ കിസ്വ പുതപ്പിയ്ക്കുന്നതും വിശ്വാസികള്‍ക്കിടയിലെ വലിയ ചടങ്ങാണ്.

English summary
Governor Makkah Led Washing Ceremony of Holy Kaaba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X