ഗള്‍ഫില്‍ കടുത്ത സാമ്പത്തിക മാന്ദ്യം..!! തൊഴില്‍ പോകും..!! പ്രവാസികളെ തിരിച്ചയയ്ക്കും..!!

  • By: അനാമിക
Subscribe to Oneindia Malayalam

ദില്ലി: സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവത്ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരടക്കം നിരവധി വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. സ്വദേശിവത്ക്കരണ നടപടികള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമാക്കുന്നതോടെ ഇനിയും നിരവധി പേര്‍ക്ക് തൊഴഇല്‍ പോകുമെന്നുറപ്പാണ്. അതിന് പി്ന്നാലെയാണ് നിരവധി പ്രവാസികളെ ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചയയ്ക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

Read Also: സുനന്ദയുടെ മരണം: തരൂരിനെതിരായ അര്‍ണബിന്റെ വാര്‍ത്തയ്ക്ക് പിന്നില്‍ ബിജെപി..!! തെളിവുകള്‍ പുറത്ത്..!

Read Also: ഭൂമിയെ ഒന്നാകെ വിഴുങ്ങുന്ന സുനാമി തൊട്ടടുത്ത്..!! കണ്ണടച്ചു തുറക്കുമ്പോഴേക്ക് ലോകം ഇല്ലാതാവും...!!

Read Also: ഇറാനെ ആക്രമിക്കുമെന്ന് സൗദി അറേബ്യ; ഇറാന്‍ നല്‍കിയ മറുപടി ഗംഭീരം, മക്കയും മദീനയും!!

എണ്ണക്കമ്പനികൾ പ്രതിസന്ധിയിൽ

കടുത്ത സാമ്പത്തിക മാന്ദ്യമാണ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ എണ്ണക്കമ്പനികള്‍ നേരിടുന്നത്. ഇത് മൂലം അടുത്ത രണ്ട് വര്‍ഷത്തിനിടയില്‍ പ്രവാസികളെ തിരിച്ചയയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രവാസികളുടെ പുനരധിവാസം

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍മാരാണ് ഈ ഞെട്ടിക്കുന്ന വിവരം അറിയിച്ചത്. ഇത്തരത്തില്‍ തിരിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സംസ്ഥാനസര്‍ക്കാരുകള്‍ ആസൂത്രണം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വരുന്നത് ദുരിതനാളുകൾ

ഗള്‍ഫ് രാജ്യങ്ങളിലെ അംബാസിഡര്‍മാരുടേയും സംസ്ഥാന പ്രവാസികാര്യ മന്ത്രിമാരുടേയും യോഗം വിദേശ കാര്യമന്ത്രാലയം ദില്ലിയില്‍ വിളിച്ച് ചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് പ്രവാസികള്‍ നേരിടാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ചുള്ള ആശങ്ക അംബാസിഡര്‍മാര്‍ പങ്കുവെച്ചത്.

പ്രവാസികൾ നാട്ടിലേക്ക് ഒഴുകും

സൗദിയില്‍ പൊതുമാപ്പു പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തന്നെ നിരവധി പ്രവാസികള്‍ മടങ്ങി വരാനിരിക്കുകയാണ്. ഏകദേശം 21,000 ത്തോളം പ്രവാസികള്‍ മടങ്ങി വരാനുള്ള എക്‌സിറ്റ് വിസ ഇതിനകം നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ മാന്ദ്യം കൂടി വരുന്നതോടെ പ്രവാസികളുടെ വൻ ഒഴുക്കാണ് രാജ്യത്തേക്ക് പ്രതീക്ഷിക്കപ്പെടുന്നത്.

പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവർ

ഉത്തര്‍പ്രദേശ്, തെലുങ്കാന, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ബീഹാര്‍ മുതലായ സംസ്ഥാനനങ്ങളിലെ ആളുകളാണ് കൂടുതലായും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പൊതുമാപ്പ് പ്രയോജനപ്പെടുത്തി മടങ്ങുന്നത്. കേരളത്തില്‍ നിന്നുള്ളവര്‍ കുറവാണ്.

കേരളത്തിനെ ബാധിക്കും

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് പ്രവാസികള്‍ മടങ്ങി വരുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തേയും ദോഷകരമായി ബാധിക്കും. കേരളത്തിനെ സമ്പത്തിച്ച് ഗള്‍ഫ് പണത്തെ ഏറെ ആശ്രയിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും.

വൻ തൊഴിൽ നഷ്ടം

2013ലെ നിതാഖാത്തില്‍ ജോലി നഷ്ടപ്പെട്ട് നിരവധി പേരാണ് നാട്ടിലേക്ക് തിരിച്ചുവന്നത്. സൗദിയില്‍ റെസ്റ്റോറന്റുകള്‍, മൊബൈല്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ സ്വദേശിവ്തക്കരണം ആരംഭിച്ചപ്പോള്‍ തന്നെ നിരവധി മലയാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു.

മലയാളികൾ പ്രതിസന്ധിയിലാവും

യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണക്കമ്പനികള്‍ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. അടച്ചുപൂട്ടുന്ന മിക്ക കമ്പനികളിലേയും മലയാളികളുടെ എണ്ണം വളരെ കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

English summary
NRIs fear deportation as Gulf countries faces financial crisis
Please Wait while comments are loading...