ഖത്തര്‍ എയര്‍വെയ്‌സ് ശക്തിപ്പെടുന്നു; ഉപരോധം മറികടക്കാന്‍ 24 പുതിയ സര്‍വീസ്!! എല്ലാം വിദേശത്ത്

  • Posted By:
Subscribe to Oneindia Malayalam

ദോഹ: അയല്‍ രാജ്യങ്ങള്‍ ചുമത്തിയ ഉപരോധത്തിന് മുന്നില്‍ ഒരിക്കലും മുട്ടുമടക്കില്ലെന്ന് ഖത്തര്‍ വിമാനകമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സ്. ഉപരോധം കമ്പനിയെ നേരിട്ട് ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കമ്പനി സിഇഒ പുതിയ നീക്കങ്ങള്‍ വെളിപ്പെടുത്തിയത്. കമ്പനി കൂടുതല്‍ സര്‍വീസുകള്‍ വിദേശ രാജ്യങ്ങളില്‍ നടത്തും. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്ന് സിഇഒ അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു. ഖത്തര്‍ എയര്‍ലൈന്‍സിന്റെ വരവ് ആശങ്കയോടെ കാണുന്ന വിദേശ കമ്പനികളാണ് ഡെല്‍റ്റ എയര്‍ലൈന്‍സും യുണൈറ്റഡ് ആന്റ് അമേരിക്കന്‍ എയര്‍ലൈന്‍സും. ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ഏറ്റവും വലിയ കേന്ദ്രമായ അറ്റ്‌ലാന്റയില്‍ പുതിയ സര്‍വീസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഖത്തര്‍ എയര്‍വെയ്‌സ്. കമ്പനി നടത്തുന്ന പുതിയ നീക്കങ്ങള്‍ ഇങ്ങനെ...

വിദേശ സര്‍വീസ്

വിദേശ സര്‍വീസ്

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങളും ഈജിപ്തുമാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തറിന് വ്യോമ നിരോധനം കൂടി ഈ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് രാജ്യത്തെ വിമാനകമ്പനിക്ക് തിരിച്ചടിയായത്. ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളിലെ 18 നഗരങ്ങളിലേക്ക് ഇപ്പോള്‍ ഖത്തര്‍ എയര്‍വേയ്‌സിന് സര്‍വീസ് ഇല്ല. കഴിഞ്ഞ ജൂണ്‍ മുതല്‍ നിര്‍ത്തിവച്ചതാണിത്. ഖത്തര്‍ എയര്‍വെയ്‌സിന് കനത്ത തിരിച്ചടിയാണ് ഈ നഗരങ്ങളലേക്കുള്ള യാത്ര നിര്‍ത്തിവച്ചത്. ഈ സാഹചര്യത്തിലാണ് വിദേശത്ത് സര്‍വീസ് ശക്തമാക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് തീരുനിച്ചിരിക്കുന്നത്. അറ്റ്‌ലാന്റയില്‍ പുതിയ സര്‍വീസ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് അല്‍ ബക്കര്‍ പറഞ്ഞു.

24 സര്‍വീസ് കേന്ദ്രങ്ങള്‍

24 സര്‍വീസ് കേന്ദ്രങ്ങള്‍

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ എട്ട് നഗരങ്ങളിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കാനാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ തീരുമാനം. കൂടാതെ
16 അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങും. ഉപരോധം മൂലമുണ്ടായ നഷ്ടങ്ങള്‍ നികത്തുന്നതിനാണ് പുതിയ സര്‍വീസുകള്‍ വിദേശത്ത് ആരംഭിക്കുന്നത്. ഉപരോധം ചുമത്തിയ രാജ്യങ്ങളില്‍ നിരവധി സര്‍വീസ് കേന്ദ്രങ്ങള്‍ നഷ്ടമായിട്ടുണ്ട്. പക്ഷേ അത് മാത്രമല്ല ലോകം. അതിനപ്പുറം സര്‍വീസ് നടത്താനാണ് തങ്ങളുടെ തീരുമാനം. ഉടന്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്നും അല്‍ ബക്കര്‍ വ്യക്തമാക്കി. ലോകത്ത് എത്ര നല്ല സുന്ദരമായ യാത്രാ കേന്ദ്രങ്ങളുണ്ട്. തങ്ങള്‍ക്ക് ഒന്നും നഷ്ടമായിട്ടില്ല. ഇത്തരം സ്ഥലങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സ് ഉപയോഗപ്പെടുത്തുമെന്നും അല്‍ ബക്കര്‍ പറഞ്ഞു.

യൂറോപ്പില്‍ പ്രതീക്ഷ

യൂറോപ്പില്‍ പ്രതീക്ഷ

ജര്‍മനി, ലണ്ടന്‍, പോര്‍ച്ചുഗല്‍, ഇസ്‌റ്റോണിയ, മാള്‍ട്ട, ഫിലിപ്പീന്‍സ്, മലേഷ്യ, വിയറ്റ്‌നാം, തുര്‍ക്കി, ഗ്രീസ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ പുതിയ സര്‍വീസ് ആരംഭിക്കാനാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ തീരുമാനം. രണ്ട് വര്‍ഷത്തിനകം ഈ മേഖലകളിലെ വിമാനത്താവളങ്ങളില്‍ നിന്നെല്ലാം പുതിയ സര്‍വീസ് തുടങ്ങും. നിലവില്‍ ഇവിടെ സര്‍വീസ് നടത്തുന്ന വിമാനങ്ങളേക്കാള്‍ ചെലവ് കുറച്ചായിരിക്കും ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുക. ആഗോളതലത്തില്‍ ഖത്തറിന്റെ പതാക എല്ലാ വിമാനത്താവളങ്ങളിലും ഉയര്‍ന്നുപറക്കുന്ന ദിനം വരാനിരിക്കുന്നുവെന്നും അല്‍ ബക്കര്‍ കൂട്ടിച്ചേര്‍ത്തു. ഉപരോധം മൂലം പ്രതിസന്ധി നേരിടുന്നുണ്ടെന്ന് അല്‍ ബക്കര്‍ കഴിഞ്ഞദിവസം റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പ്രതിസന്ധി ഇങ്ങനെ

പ്രതിസന്ധി ഇങ്ങനെ

ഉപരോധത്തിന് മുമ്പ് വിദേശ രാജ്യങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തിയിരുന്നത് സൗദിയുടെയും യുഎഇയുടെയും ആകാശ പാതയിലൂടെയായിരുന്നു. ഇപ്പോള്‍ അതിന് സാധിക്കുന്നില്ല. വളഞ്ഞ വഴിക്കാണ് ഇപ്പോള്‍ യാത്ര. ഇറാന്റെയും മറ്റു അയല്‍രാജ്യങ്ങളുടെയും വ്യോമപാതയാണ് ഇപ്പോള്‍ ഖത്തര്‍ എയര്‍വെയ്‌സ് ഉപയോഗിക്കുന്നത്. വളഞ്ഞ വഴിയായതിനാല്‍ ഈ സര്‍വീസുകള്‍ക്ക് ചെലവേറി. എന്നാല്‍ ടിക്കറ്റ് നിരക്കില്‍ കാര്യമായ വര്‍ധന വരുത്താന്‍ സാധിച്ചതുമില്ല. ഇതുമൂലമുണ്ടായ നഷ്ടം ഈ മാസം അവസാനത്തില്‍ നഷ്ടം പ്രഖ്യാപിക്കുമെന്നും അല്‍ ബക്കര്‍ പറഞ്ഞിരുന്നു.

കൂടുതല്‍ ഫണ്ട്

കൂടുതല്‍ ഫണ്ട്

ആവശ്യമായ ഫണ്ടില്ലാത്തതാണോ നഷ്ടം നേരിടാന്‍ കാരണമെന്ന് റോയിട്ടേഴ്‌സ് പ്രതിനിധി കമ്പനിയുടെ സിഇഒയോട് ചോദിച്ചു. ഇക്കാര്യം അദ്ദേഹം സമ്മതിച്ചു. മാത്രമല്ല, ഭരണകൂടം കൂടുതല്‍ ഫണ്ട് ലഭ്യമാക്കേണ്ട സാഹചര്യമാണെന്നും അല്‍ ബക്കര്‍ പ്രതികരിച്ചു. ഉപരോധം തുടര്‍ന്നാല്‍ പുതിയ സര്‍വീസുകള്‍ക്ക് കൂടുതല്‍ ഫണ്ട് കിട്ടേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഖത്തര്‍ എയര്‍വേയ്‌സ് വന്‍ ലാഭത്തിലായിരുന്നു. 54.1 കോടി ഡോളര്‍ ലാഭമാണ് കഴിഞ്ഞതവണ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ഞെരുങ്ങിയാണ് നീങ്ങുന്നതെന്ന് അല്‍ ബക്കര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കാന്‍ ഖത്തര്‍ ഐക്യരാഷ്ട്ര സഭാ ഏജന്‍സി മുഖേന ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഹസിന്‍ ജഹാന്‍ അംറോഹയിലെ റാണി; ജനം ആശ്ചര്യത്തോടെ കണ്ടവള്‍!! ഷമി ഹസിന് വേണ്ടി ചെയ്തത്...

മുസ്ലിംകള്‍ ശ്രീലങ്ക കീഴടക്കും; മുസ്ലിം ജനസംഖ്യ വന്‍തോതില്‍ കൂടി!! തമിഴരേക്കാള്‍ പ്രശ്‌നക്കാര്‍

ഖത്തറില്‍ ബഹ്‌റൈന്‍ യുദ്ധവിമാനങ്ങള്‍; ജലാതിര്‍ത്തിയില്‍ യുഎഇയുടെതും, യുഎന്നില്‍ പരാതി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Qatar Airways responds to blockade by Middle Eastern neighbors by adding new routes

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്