കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലെ ഓരോ കെട്ടിടവും എവിടെ സ്ഥിതി ചെയ്യുന്നുവെന്ന് മകാനി പറയും.

Google Oneindia Malayalam News

ദുബായ് : എത്തിച്ചേരേണ്ട കെട്ടിടം അന്യേഷിച്ച് അലയുന്ന അവസ്ഥ ഇനി ദുബായിലുണ്ടാവില്ല കാരണം ദുബായിലെ ഓരോ മുക്കും മൂലയിലും സ്ഥിതി ചെയ്യുന്ന കെട്ടിട വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മകാനി പദ്ധതി ദുബൈ നഗരസഭ നടപ്പിലാക്കി. എമിറേറ്റിലെ മുഴുവന്‍ കെട്ടിടങ്ങള്‍ക്കും ഒരു പ്രത്യേക നമ്പര്‍ നല്‍കുന്നതാണ് മകാനി പദ്ധതി.

മകാനി നമ്പര്‍ കെട്ടിടത്തിന്റ പ്രധാന കവാടത്തില്‍ ലോഹത്തില്‍ പതിപ്പിക്കും. www.makani.ae എന്ന വെബ്‌സൈറ്റിലോ, മൊബൈല്‍ അപ്ലിക്കേഷനിലോ ഈ നമ്പര്‍ നല്‍കുന്നതോടെ കെട്ടിടം എവിടെ സ്ഥിതി ചെയ്യുന്നു അവിടേക്ക് എളുപ്പത്തില്‍ എത്തിപ്പെടുവാനുള്ള വഴി തുടങ്ങി എല്ലാ വിവരങ്ങളും ലഭിക്കും.

Makan Launching

വര്‍ഷം തോറും ദുബായില്‍ എത്തിച്ചേരുന്ന ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ക്കും ദുബായിലെ താമസക്കാര്‍ക്കും ഏറെ പ്രയാജനം ചെയ്യുന്നതായിരിക്കും മകാനിയെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തും അഭിപ്രായപ്പെട്ടു. ദുബൈ എമിറേറ്റ്‌സ് ടവറിന് മകാനി നമ്പര്‍ പതിപ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക ടെക്‌നോളജിയിലൂടെ ദുബായിയെ സ്മാര്‍ട്ട് സിറ്റിയാക്കുവാനുള്ള യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണ് നഗരസഭ പദ്ധതി നടപ്പിലാക്കിയത്.

English summary
Dubai launched Makani (My Location) application, the first of its kind smart system for geographic addresses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X