കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുജൈറയില്‍ അതിശക്തമായ മഴ, വെള്ളപ്പൊക്കം, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം, സൗദിയിലും മഴ തുടരുന്നു

Google Oneindia Malayalam News

അബുദാബി: യുഎഇയിലെ ഫുജൈറയില്‍ അതിശക്തമായ മഴ. ബുധനാഴ്ച്ച പെയ്ത മഴയില്‍ വിവിധ ഇടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. അതേസമയം ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും അടിയന്തര സഹായം എത്തിക്കാനും യുഎഇ സൈന്യം രംഗത്തിറങ്ങിയിരിക്കുകയാണ്. റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.

നിങ്ങള്‍ക്ക് രഹസ്യമായ ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, വൈറലായി ഒപ്ടിക്കല്‍ ചിത്രംനിങ്ങള്‍ക്ക് രഹസ്യമായ ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, വൈറലായി ഒപ്ടിക്കല്‍ ചിത്രം

1

ബുധനാഴ്ച്ചയാണ് അതിശക്തമായ മഴ ഫുജൈറയില്‍ ഉണ്ടായത്. വീടുകള്‍ക്ക് ഉള്ളിലെല്ലാം വെള്ളം കയറുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. നിര്‍ത്തിയിട്ട വാഹനങ്ങളെല്ലാം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി.

താമസ സ്ഥലങ്ങളില്‍ അടക്കം വെള്ളം കയറിയതിനെ തുടര്‍ന്ന് പലരെയും മാറ്റിപാര്‍പ്പിച്ചു. ഫുജൈറയില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടിരിക്കുകയാണ്.

മറ്റ് എമിറ്റേുകളിലെ ദുരന്ത നിവാരണ-രക്ഷാപ്രവര്‍ത്തക സേനകളെ ഫുജൈറയിലും രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലും എത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് ദുബായ് ഭരണാധികാരി നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അതേസമയം വീടിനുള്ളില്‍ കുടുങ്ങി പോയവരുമുണ്ടെന്നാണ് വിവരം. ഇവര്‍ സ്ഥിതി ശാന്തമാകും വരെ പുറത്തിറങ്ങരുതെന്ന് ഫുജൈറ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ടുപോയ ആളുകളില്‍ പലരെയും സൈനികര്‍ എത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഒമാനിലും സൗദി അറേബ്യയിലും മഴ തുടരുകയാണ്.

സോഹര്‍, സഹം, ലിവ്, ഷിനാസ്, എന്നിവിടങ്ങളിലെല്ലാം അതിശക്തമായ മഴയാണ്. നോര്‍ത്ത് അല്‍ബത്തൈനയിലെ ഇടങ്ങളാണ് ഇവ. ശക്തമായ ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം. ശക്തമായ മഴയും, വെള്ളപ്പൊക്കത്തിന് സമാനമായ അന്തരീക്ഷവുമാണ് ഒമാനിലുള്ളത്.

സൗദി അറേബ്യയുടെ തെക്കന്‍ മേഖലയിലുള്ള അസീര്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലെല്ലാം കനത്ത മഴ തുടരുകയാണ്. പ്രവിശ്യയുടെ പല ഭാഗങ്ങളും ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകായണ്. അസീര്‍, നജ്‌റാന്‍, ജിസാന്‍, അല്‍ബാഹ, മക്ക, എന്നിവിടങ്ങളില്‍ മഴയുണ്ടാകുമെന്നും, ജാഗ്രത പാലിക്കണമെന്നും നേരത്തെ തന്നെ സിവില്‍ ഡിഫന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.

സിംപിള്‍ ആന്‍ഡ് കൂള്‍ ലുക്കില്‍ അമൃത സുരേഷ്, പാപ്പുവും ഗോപി സുന്ദറും എവിടെയെന്ന് ആരാധകര്‍, പുതിയ ചിത്രങ്ങള്‍ വൈറല്‍

അബഹ, അല്‍മജാരിദ. തനൂമ, രിജാല്‍ അല്‍മാ, നമാസ്, തരീബ്. തത്‌ലീസ്, മഹായില്‍, ഖമീസ് മുശൈത്ത്, അല്‍അംവാഹ്, ബല്ലസ്മര്‍, ഹൈമ, ബല്ലഹ്മര്‍, തുടങ്ങിയിവിടങ്ങളിലെല്ലം മവ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

യാത്രകള്‍ ശ്രദ്ധിക്കുക; ചെലവുകള്‍ കൂടാം, ചൊവ്വയും-രാഹുവും ഒരേ രാശിയില്‍, ഈ രാശിക്കാര്‍ സൂക്ഷിക്കണംയാത്രകള്‍ ശ്രദ്ധിക്കുക; ചെലവുകള്‍ കൂടാം, ചൊവ്വയും-രാഹുവും ഒരേ രാശിയില്‍, ഈ രാശിക്കാര്‍ സൂക്ഷിക്കണം

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
heavy rain and flooding in uae's fujaira, military rescue residents who stuck in their homes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X