കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളും ദസറ ആഘോഷത്തില്‍; ദുബായിലെ ഹൈന്ദവ ക്ഷേത്രം ഉദ്ഘാടനം ചെയ്തു

Google Oneindia Malayalam News

ദുബായ്: സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഉയര്‍ത്തി ജബല്‍ അലിയിലെ ഹിന്ദുക്ഷേത്രം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എമിറേറ്റിന്റെ 'ആരാധനാ ഗ്രാമം' എന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം സഹിഷ്ണുത, സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ആണ് ഉദ്ഘാടനം ചെയ്തത്.

ഇന്ത്യന്‍, അറബിക് വാസ്തുവിദ്യാ രൂപകല്പനകള്‍ സമന്വയിപ്പിക്കുന്ന ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ടായിരിക്കും. യു എ ഇയിലെ 3.5 ദശലക്ഷം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് യുഎഇ ഗവണ്‍മെന്റിന് അംബാസഡര്‍ സുഞ്ജയ് സുധീര്‍ നന്ദി പറഞ്ഞു. തബലും ധോലുമടക്കമുള്ള വാദ്യോപകരണങ്ങളുമായാണ് അതിഥികളെ സ്വാഗതം ചെയ്തത്.

sdffds

Image Credit: Twitter@SpeaksKshatriya

പുതിയ ക്ഷേത്രം കൂടി വന്നതോടെ ജബല്‍ അലിയിലെ 'ആരാധനാ ഗ്രാമത്തില്‍' ഒമ്പത് ആരാധനാലയങ്ങളായി. ഏഴ് പള്ളികള്‍, ഗുരു നാനാക് ദര്‍ബാര്‍ സിഖ് ഗുരുദ്വാര എന്നിവ ഇവ നേരത്തെ സ്ഥിതി ചെയ്യുന്നുണ്ട്. നയതന്ത്രതലവന്മാര്‍, മതനേതാക്കള്‍, ബിസിനസ്സ് ഉടമകള്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 200-ലധികം പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

'അന്ന് കോംപ്രമൈസിനായി മമ്മൂക്കയുടെ പിറകെ നടന്നു, തിരിഞ്ഞ് നോക്കിയിട്ടില്ല'; ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍'അന്ന് കോംപ്രമൈസിനായി മമ്മൂക്കയുടെ പിറകെ നടന്നു, തിരിഞ്ഞ് നോക്കിയിട്ടില്ല'; ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍

ക്ഷേത്രം നേരത്തെ തന്നെ വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തിരുന്നു. അതേസമയം ഉദ്ഘാടന ദിവസം പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. 2012-ല്‍ ആരംഭിച്ച ഗുരുദ്വാരയോട് ചേര്‍ന്നാണ് പുതിയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 70,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ക്ഷേത്രം 3 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

 ലഹരിമരുന്ന് കിട്ടുന്നത് നടന്‍മാര്‍ക്ക് മാത്രമല്ല; നിര്‍മാതാക്കള്‍ക്ക് മമ്മൂട്ടിയുടെ മറുപടി ലഹരിമരുന്ന് കിട്ടുന്നത് നടന്‍മാര്‍ക്ക് മാത്രമല്ല; നിര്‍മാതാക്കള്‍ക്ക് മമ്മൂട്ടിയുടെ മറുപടി

ദുബായിലെ ആദ്യ സ്വതന്ത്ര ഹിന്ദു ക്ഷേത്രമാണിത്. ശിവന്‍, അയ്യപ്പന്‍, ഗുരുവായൂരപ്പന്‍, കൃഷ്ണന്‍, മഹാലക്ഷ്മി, നന്ദി, ഹനുമാന്‍, ഗണപതി, ഷിര്‍ദി സായി ബാബ തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബ് കാണാന്‍ മാത്രം ആചാര പ്രകാരം തലയില്‍ തുണി ധരിക്കണം. മറ്റ് സ്ഥലങ്ങളില്‍ പ്രത്യേക വേഷ നിബന്ധനകള്‍ ഒന്നും തന്നെയില്ല.

 'എന്തിനാണ് വിലക്കുന്നത്... പ്രശ്‌നക്കാരെ വെച്ച് സിനിമയെടുക്കാതിരുന്നാല്‍ പോരേ..?' എംഎ നിഷാദ് 'എന്തിനാണ് വിലക്കുന്നത്... പ്രശ്‌നക്കാരെ വെച്ച് സിനിമയെടുക്കാതിരുന്നാല്‍ പോരേ..?' എംഎ നിഷാദ്

സെപ്തംബര്‍ മാസത്തില്‍ ക്ഷേത്രം തുറന്നതിന് ശേഷം ഇതിനോടകം പതിനായിരക്കണക്കിന് പേര്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. ഒക്ടോബര്‍ അവസാന വരെ ബുക്കിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിന് ശേഷം ബുക്കിംഗ് ഉണ്ടായിരിക്കില്ല.

English summary
Hindu temple at Jabel Ali in dubai was officially inaugurated on Dussehra day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X