കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുശോചന സന്ദേശവുമായി മലയാളികള്‍ ജാസിമിന്റെ വീട്ടിലേക്ക്...

Google Oneindia Malayalam News

റാസല്‍ഖൈമ : എമിറേറ്റ്‌സ് വിമാനപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ ബലിയര്‍പ്പിച്ച അഗ്‌നിശമനസേന ഉദ്യോഗസ്ഥന്‍ യുഎഇ റാസല്‍ഖൈമ സ്വദേശി ജാസീം ഈസാ അല്‍ ബലൂഷിയോടുള്ള ആദര സൂചകമായി മലയാളികളടക്കമുള്ള നിരവധി പേര്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്നലെ കാലത്ത് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഭൗതീക ശരീരം റാസല്‍ഖൈമ സാലിയ ഖബര്‍ സ്ഥാനില്‍ കബറടക്കി. ചടങ്ങില്‍ റാസല്‍ഖൈമ കിരീടാവകാശിയും സിവില്‍ ഡിഫന്‍സിലെ ഉന്നതഉദ്യോഗസ്ഥരും സ്വദേശികളുമായ ആയിരങ്ങള്‍ പങ്കെടുത്തു. വിലപ്പെട്ട 300 ഓളം ജീവനുകള്‍ രക്ഷിക്കുന്നതിനിടയില്‍ വീരമ്യത്യു വരിച്ച ജാസിമിന് അനുശോചനം രേഖപ്പെടുത്താന്‍ ഇപ്പോഴും റാസല്‍ഖൈമയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ആളുകള്‍ ഒഴുകുകയാണ്.

jassim-1

റാസല്‍ഖൈമയിലുള്ള ചില മലയാളികളും കൂട്ടമായി അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നുണ്ട്. തങ്ങള്‍ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ കലങ്ങിയ കണ്ണുകളുമായി അദ്ദേഹത്തിന്റെ പിതാവ് വീട്ടിലേക്ക് സ്വീകരിക്കുകയായിരുന്നുവെന്ന് മലയാളിയായ സുനില്‍കുമാര്‍ പറഞ്ഞു. മലയാളികളുടെ സന്ദര്‍ശനത്തില്‍ അവര്‍ക്കുള്ള സന്തോഷവും, ആശ്വാസവും അവരുടെ പെരുമാറ്റത്തില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റിയതായും സുനില്‍കുമാര്‍ വ്യക്തമാക്കി.

jassim-2

ഉച്ചഭക്ഷണത്തിനു ശേഷം മാത്രമെ വീട്ടില്‍ നിന്നും മടങ്ങാവൂ എന്നും പറഞ്ഞ് അദ്ദേഹം വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോഴേക്കും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദും സംഘവും വീട്ടിലെത്തിയതായി സുനുല്‍കുമാര്‍ വണ്‍ഇന്ത്യയോട് പറഞ്ഞു.

സ്വദേശികള്‍ ഇപ്പോഴും ജാസിമിന്റെ വീട് സന്ദര്‍ശനത്തിനെത്തുന്നുണ്ടെങ്കിലും മലയാളികള്‍ എത്തുന്നത് വളരെ കുറവാണെന്നും അദ്ദേഹം പറയുന്നു. മലയാളികളായ യാത്രക്കാരാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് എന്നുള്ളത് കൊണ്ടു തന്നെ മലയാളികളുടെ സന്ദര്‍ശനം മകന്റെ വേര്‍പാടില്‍ കഴിയുന്ന പിതാവിനും, വീട്ടികാര്‍ക്കും ഏറെ ആശ്വാസമായിരിക്കുമെന്ന് സുനില്‍കുമാര്‍ പറഞ്ഞു.

English summary
Hundreds gather for hero firefighter's funeral after jet crash-lands in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X