• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദുബായ്; പ്രവാസികള്‍ക്ക് കൈതാങ്ങായി ഐ സി എഫ് 24 മണിക്കൂര്‍ സേവനം ആരംഭിച്ചു

  • By Thanveer

ദുബായ്: ഇന്ത്യന്‍ കോണ്‍സലേറ്റില്‍ വിവിധ സേവനങ്ങള്‍ക്കായി സമീപിക്കുമ്പോള്‍ പലപ്പോഴും ക്യത്യമായ രേഖകളുടെ അഭാവമാണ് സേവനങ്ങള്‍ക്ക് കാലതാമസം നേരിടാന്‍ കാരണമാക്കുന്നതെന്ന് ഐസി എഫ് ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രവാസി ഇന്ത്യക്കാരുടെ വിവിധ ആവശ്യങ്ങള്‍ക്കായി ദുബായ് കോണ്‍സലേറ്റിന്റെ സഹായം തേടുന്ന സംഘടന എന്ന രീതിയില്‍ അനുഭവത്തില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ദുബായ് ഗവണ്‍മെന്റിന്റെ മതകാര്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുബായ് മര്‍കസ് പ്രവാസി ഇന്ത്യക്കാരുടെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നു.

സാന്ത്വന ക്ഷേമ പദ്ധതികള്‍ക്കായി 'ഐ സി എഫ് സാന്ത്വനം' എന്ന സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രവാസ ഭൂമിയില്‍ മരണപ്പെടുന്നവരുടെ മയ്യിത്ത് സംസ്‌കരണം, ആശുപത്രി കിടക്കയില്‍ രോഗത്തോട് മല്ലടിച്ച് ഉറ്റവരും ഉടയവരുമില്ലാതെ കഷ്ടപ്പെടുന്ന രോഗികള്‍ക്ക് ആവശ്യമായ പരിചരണവും സഹായവും നിയമപരമായ വിഷയങ്ങളില്‍ അകപ്പെട്ട് ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും തൊഴില്‍ അന്വേഷിച്ചെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ ഗൈഡന്‍സ് നല്‍കി സഹായിക്കാനും സാന്ത്വനം സമിതി പ്രവര്‍ത്തന രംഗത്ത് സജീവമായി ഇടപെടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനകാലയളവില്‍ 125 ഓളം മ്യതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചു. 15ഓളം വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ സ്ട്രക്ചറില്‍ നാട്ടിലെത്തിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തു. ഇതില്‍ ഏറ്റവും പ്രധാനമായത് കഴിഞ്ഞ 10 മാസായി ദുബായ് റാശിദ് ഹോസ്പിറ്റലില്‍ ബോധമറ്റ് കോമ നിലയില്‍ കഴിയുന്ന ആസാം സ്വദേശി നൂര്‍ മുഹമ്മദിനെ ഇന്ന് രാത്രി നാട്ടിലെത്തിക്കുന്നു എന്നാണ്.

ദുബായ് റാശിദ് ഹോസ്പിറ്റല്‍ അധികൃതരും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും എയര്‍ ഇന്ത്യ ജീവനക്കാരും ഈ വിഷയത്തില്‍ ചെയ്തുതന്ന സഹായങ്ങള്‍ പ്രത്യേകം അനുസ്മരിക്കുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു. മലപ്പുറം താനൂരിലെ സുധീഷ്, തിരുവനന്തപുരം സ്വദേശി രാഹുല്‍, കോഴിക്കോട് സ്വദേശി സുബ്രഹ്മണ്യന്‍, കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അഹ്മദിന്റെ ഒരു മാസം പ്രായമുള്ള കുഞ്ഞ്, മുഹമ്മദ് മഞ്ചേശ്വരം, തലശ്ശേരി സ്വദേശി മുനീറിന്റെ മകള്‍ ലാമിയ എന്നീ രോഗികള്‍ക്ക് പരിപൂര്‍ണ സാന്ത്വനം നല്‍കി ആംബുലന്‍സ് സൗകര്യത്തോടെ നാട്ടിലെത്തിച്ചവരില്‍ ചിലരാണ്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് പതിനായിരക്കണക്കിന് രൂപ ബില്ലടക്കാന്‍ കഴിയാതെ കഷ്ടപ്പെട്ട 25 രോഗികള്‍ക്ക് ദുബായ് റാശിദ് ഹോസ്പിറ്റല്‍, ജലീല ഫൗണ്ടേഷന്‍ എന്നിവരുടെ സഹായത്തോടെ സാന്ത്വനമരുളാനും ഈ കാലയളവില്‍ സാധിച്ചിട്ടുണ്ട്.

മയ്യിത്ത് സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബായ് പോലീസ്, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ബറാഹ ഹോസ്പിറ്റല്‍, മോര്‍ച്ചറി, എംബാമിംഗ് യൂണിറ്റ്, കാര്‍ഗോ വില്ലേജ് ജീവനക്കാര്‍, വിമാനക്കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്നും ലഭിക്കുന്ന സഹകരണവും സഹായങ്ങളും വിലമതിക്കാന്‍ കഴിയാത്തതാണെന്ന് ഞങ്ങള്‍ അനുസ്മരിക്കുന്നു. എല്ലാവര്‍ക്കും ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നതായും ഇവര്‍ അറിയിച്ചു. നിയമപരമായ നിസാര പ്രശ്നങ്ങളുടെ പേരില്‍ ജയിലുകളില്‍ കഴിഞ്ഞിരുന്ന ഇരുപതിലധികം പേര്‍ക്ക് ആവശ്യമായ നിയമസഹായങ്ങള്‍ ചെയ്ത് നാട്ടിലെത്തിക്കാനും നിയമനടപടികള്‍ അവസാനിപ്പിക്കാനും സാധിച്ചു എന്നത് ഏറ്റവും വലിയ അനുഗ്രഹമായി ഞങ്ങള്‍ മനസിലാക്കുന്നു. തുടര്‍വര്‍ഷങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തി സാന്ത്വന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ വിശാലമായ പദ്ധതികളാണ് മര്‍കസ് ഒരുക്കിയിരിക്കുന്നത്. ഐ സി എഫ് സാന്ത്വന പ്രവര്‍ത്തന രംഗത്ത് സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന നസീര്‍ വാടാനപ്പള്ളിയെ ചീഫ് കോ-ഓര്‍ഡിനേറ്ററാക്കി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവന സന്നദ്ധ വിഭാഗം മര്‍കസിന്റെ കീഴില്‍ പ്രവര്‍ത്തനം തുടരുന്നു. മരണം, മരണാനന്തര സഹായങ്ങള്‍, മെഡിക്കല്‍-ആശാസ്യ-ചികിത്സാ രംഗത്തെ ആവശ്യമായ ഇടപെടലുകള്‍, നിയമ സഹായങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൊക്കെ പ്രവാസികള്‍ക്ക് ഏറ്റവും വലിയ കൈതാങ്ങായി മര്‍കസിന്റെ ഐ സി എഫ് സാന്ത്വനം രംഗത്തുണ്ടാകും.

24 മണിക്കൂറും പ്രവര്‍ത്തന നിരതരായ സാന്ത്വനം വളണ്ടിയര്‍മാര്‍ കര്‍മരംഗത്തിറങ്ങുകയാണ്. സഹായാവശ്യങ്ങള്‍ക്ക് 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. മര്‍കസിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ദുബായ് റെഡ് ക്രെസന്റിന്റെ സോമാലിയ സഹായ പദ്ധതിയില്‍ ഐ സി എഫ് സാന്ത്വനത്തെ പങ്കാളിയാക്കിയത്. ബ്ലഡ് ഡൊണേഷന്‍ സെല്‍ ദുബായ് റാശിദ് ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. മുസ്തഫ ദാരിമി വിളയൂര്‍ (പ്രസിഡന്റ് ദുബായ് മര്‍കസ്) ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി (വൈസ് പ്രസിഡന്റ് ദുബായ് മര്‍കസ്) ഉസ്മാന്‍ കക്കാട് (ക്ഷേമകാര്യ പ്രസിഡന്റ്) ശംസുദ്ദീന്‍ പയ്യോളി (ക്ഷേമകാര്യ സെക്രട്ടറി) നസീര്‍ വാടാനപ്പള്ളി (സാന്ത്വനം ചീഫ് കോര്‍ഡിനേറ്റര്‍) കരീം തളങ്കര (ഐ സി എഫ് ദുബായ് സെന്‍ട്രല്‍ കമ്മിറ്റി ഫൈനാന്‍സ് സെക്രട്ടറി) തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു

വിവരങ്ങള്‍ക്ക്: 055-8899156.

English summary
ICF provides 24 hours service for nri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more