കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണവില ഇടിവും കൂട്ടപിരിച്ച് വിടലും;കര്‍ഷക ആത്മഹത്യപോലെ പ്രവാസി ആത്മഹത്യ തുടങ്ങിക്കഴിഞ്ഞു

Google Oneindia Malayalam News

ദോഹ: കര്‍ഷക ആത്മഹത്യകളുടെ നാടെന്നൊര് ചീത്തപ്പേര് ഇന്ത്യയ്ക്കുണ്ട്. സ്ഥിതിഗതികള്‍ ഇങ്ങനെ തുടര്‍ന്ന് പോയാല്‍ അധികം വൈകാതെ മറ്റൊരു ദുഷ്‌പേര് കൂടി ഇന്ത്യയ്ക്ക് കേള്‍ക്കേണ്ടി വരും. മറ്റൊന്നുമല്ല...പ്രവാസി ആത്മഹത്യകളുടെ നാട്. എണ്ണവിലയില്‍ ഉണ്ടാകുന്ന ഇടിവ് അത്രമേല്‍ പ്രവാസിയുടെ ജീവിതത്തെ ബാധിച്ച് തുടങ്ങി. കഴിഞ്ഞ ദിവസം ആന്ധ്ര സ്വദേശിയായ യുവാവ് ഖത്തറില്‍ ജീവനൊടുക്കിയ സംഭവം ഒരു തുടക്കം മാത്രം.

ഖത്തറിലെ കൂട്ടപ്പിരിച്ച് വിടലിന് ഇരയായിരുന്നു ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശി ഭാനുപ്രകാശ്. ഒരു പെട്രോളിയം കമ്പനിയിലെ ജീവനക്കാരനായിരുന്നു യുവാവ്. ഭാനുപ്രകാശിന്റെ അവസ്ഥമാത്രമല്ല ഇത്. സമാനമായ സാഹചര്യം ഉണ്ടായാല്‍ ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലാത്ത ഒട്ടേറെ പ്രവാസികളുണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍. കേരളത്തിലെ വിദേശ വരുമാനത്തില്‍ നിര്‍ണായക പങ്കായിരുന്ന പ്രവാസികളുടെ ദുരവസ്ഥ സമ്പദ് വ്യവസ്ഥയെ ഒന്നടങ്കം ബാധിയ്ക്കും എന്നത് പ്രത്യേകം പറയണ്ടല്ലോ.

അങ്ങനെ സംഭവിയ്ക്കാതിരിയ്ക്കട്ടേ...

അങ്ങനെ സംഭവിയ്ക്കാതിരിയ്ക്കട്ടേ...

കര്‍ഷക ആത്മഹത്യകള്‍ കേട്ട് മടുത്തവരാണ് നമ്മള്‍. ഇനി പ്രവാസി ആത്മഹത്യകളുടെ ദിനങ്ങളിലേയ്ക്ക് കൂടി രാജ്യം എത്തപ്പെടാതിരിയ്ക്കട്ടേ. പക്ഷേ ആഗ്രഹിയ്ക്കാം എന്നല്ലാതെ ആശ്വസിയ്ക്കാന്‍ വകയില്ല

പ്രതീക്ഷിയ്ക്കാതെ

പ്രതീക്ഷിയ്ക്കാതെ

എണ്ണവില സര്‍വകാല തകര്‍ച്ചയിലേയ്ക്ക് പോയിരുന്നു. സ്ഥിരമായ അവസ്ഥയിലേയ്ക്ക് വിലനിലവാരം എത്തിയിട്ടുമില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തൊഴിലാളികളെ പിരിച്ച് വിടാന്‍ ഒരുങ്ങുകയാണ് പല രാഷ്ട്രങ്ങളും. ഖത്തറില്‍ ഇത്തരം നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

വരുമാന സ്രോതസുകള്‍

വരുമാന സ്രോതസുകള്‍

പെട്രോള്‍, പെട്രോളിയം ഉത്പ്പന്നങ്ങള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം തന്നെയാണ് ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. ടാക്‌സുകള്‍ ഏര്‍പ്പെടുത്തുന്നതും മറ്റും ചെയ്യുന്നതിലൂടെ അധിക വരുമാനം ലക്ഷ്യമിടുന്നെങ്കിലും എണ്ണവില ഇടിവ് തുടര്‍ന്നാണ് കാര്യങ്ങള്‍ കൈവിട്ട് പോകും.

പ്രവാസികള്‍

പ്രവാസികള്‍

തൊഴില്‍ തേടി വിദേശത്തെത്തുന്ന മിക്ക പ്രവാസികളും ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷയും സാമ്പത്തിക സ്രോതസും മാത്രമായിരിയ്ക്കും. ഇവരെ ആശ്രയിച്ച് ഒരു കുടുംബം ഒന്നടങ്കമാകും ജീവിയ്ക്കുക. അത്തരമൊരു അവസ്ഥയില്‍ തൊഴില്‍ നഷ്ടം ഉണ്ടായാല്‍ പ്രവാസി മാനസികമായും സാമ്പത്തികമായും അനുഭവിയ്ക്കുന്ന ബുദ്ധിമുട്ടുകള്‍ പ്രത്യേകം പറയേണ്ടല്ലോ

എന്നിരുന്നാലും

എന്നിരുന്നാലും

ഇടിവില്‍ നിന്നും സ്ഥിരമായ ഒരു മൂല്യത്തിലേയ്്ക്ക് എണ്ണവില എത്തിയാല്‍ പ്രശ്‌നങ്ങള്‍ ഒറു പരിധിവരെ പരിഹരിയ്ക്കാം

തുടങ്ങി

തുടങ്ങി

തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയില്‍ കൂടുതല്‍ ആത്മഹത്യകള്‍ ഉണ്ടായാല്‍ അത് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കും

എങ്ങനെ

എങ്ങനെ

ബാര്‍കോഴയും സോളാര്‍ വിവാദവും അല്ലാതെ സര്‍ക്കാരിനും പ്രതിപക്ഷത്തിനും പ്രത്യേകിച്ച് മറ്റ് വിഷയങ്ങളൊന്നും ഇല്ല. രണ്ട് മാസം കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പാണ്. പ്രവാസികള്‍ക്കും വാഗ്ദാനങ്ങള്‍ ലഭിയ്ക്കുമായിരിയ്ക്കും. പക്ഷേ തൊഴില്‍ നഷ്ടമായി പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേയ്ക്ക് എത്തിയാല്‍ അത് എങ്ങനെ നേരിടുമെന്ന് ഈ പറയുന്ന രാഷ്ട്രീയക്കാര്‍ക്ക് വല്ല പിടിയും ഉണ്ടോ ആവോ?

English summary
If oil price slashed like this, the life of expatriates became so miserable.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X