സൗദി:അധികം ഹാജിമാര്‍ ഇന്ത്യയില്‍ നിന്ന് മതി!!രാജ്യത്തിന്റെ ഹജ്ജ് ക്വാട്ടയില്‍ അപ്രതീക്ഷിത വര്‍ധനവ്

  • Written By:
Subscribe to Oneindia Malayalam

റിയാദ്: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ച് സൗദി അറേബ്യ. ബുധനാഴ്ചയാണ് ഇന്ത്യയുടെ വാര്‍ഷിക ഹജ്ജ് ക്വാട്ടയില്‍ 34,500 വര്‍ധനവ് അനുവദിച്ചതായി സൗദി അറേബ്യ വ്യക്തമാക്കിയത്. സൗദിയുടെ നീക്കത്തെ ഇന്ത്യ സര്‍ക്കാരും സ്വാഗതം ചെയ്തിട്ടുണ്ട്. നേരത്തെ 2012ല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം സൗദി വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ഈ നീക്കം.

1988ന് ശേഷം ഹജ്ജ് തീര്‍ത്ഥാടകരുടെ ക്വാട്ട ഒരുമിച്ച് വര്‍ധിപ്പിക്കുന്നത് ആദ്യമായാണ്. ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ച സൗദിയുടെ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കിയെന്ന് ന്യൂനപക്ഷകാര്യമന്ത്രി അബ്ബാസ് നഖ് വി പ്രസ്താവനയില്‍ വ്യക്തമാക്കി.

കരാര്‍ ഒപ്പുവച്ചു

കരാര്‍ ഒപ്പുവച്ചു

കേന്ദ്രമന്ത്രി അബ്ബാസ് നഖ് വിയും സൗദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിന്‍ താഹിറും ഇത് സംബന്ധിച്ച കരാര്‍ ബുധനാഴ്ച ഒപ്പുവച്ചു. ഇതോടെ ഇന്ത്യയുടെ വാര്‍ഷിക ഹജ്ജ് ക്വാട്ട 1,36,020ത്തില്‍ നിന്ന് 1,70,520 ആയി ഉയര്‍ത്തിയിട്ടുണ്ട്.

ഗംഭീര വര്‍ധനവ്

ഗംഭീര വര്‍ധനവ്

1988ന് ശേഷം ഇന്ത്യയുടെ ഹജ്ജ് ക്വാട്ടയിലുണ്ടാകുന്ന വലിയ വര്‍ധനവാണ് ഇപ്പോഴത്തേതെന്ന് ന്യൂനപക്ഷകാര്യ മന്ത്രി നഖ് വി വ്യക്തമാക്കി. അടുത്ത വര്‍ഷം മുതലാണ് ഈ വര്‍ധനവ് പ്രാബല്യത്തില്‍ വരിക.

വെട്ടിക്കുറച്ചു

വെട്ടിക്കുറച്ചു

വിദേശികള്‍ക്കുള്ള ഹജ്ജ് ക്വാട്ടയില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പാണ് സൗദി 20 ശതമാനം വെട്ടിക്കുറച്ചത്. മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു സൗദിയുടെ അന്നത്തെ നീക്കം.

ഇന്ത്യയ്ക്ക് സംഭവിച്ചത്

ഇന്ത്യയ്ക്ക് സംഭവിച്ചത്

2012ല്‍ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 1,70,000ത്തില്‍ നിന്ന് 1, 36,000മായി വെട്ടിക്കുറച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് 1, 35,903 പേരാണ് ഹജ്ജ് നിര്‍വഹിച്ചത്. ഇവരില്‍ 99, 903 പേരും ജിദ്ദ വഴി ഇന്ത്യന്‍ ഹജ്ജ് കമ്മറ്റി വഴിയാണ് ഹജ്ജിനെത്തിയത്. ശേഷിയ്ക്കുന്ന 36,000 ഹജ്ജ് തീര്‍ത്ഥാടകര്‍ സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെ ഹജ്ജ് നിര്‍വ്വഹിച്ച് മടങ്ങുകയായിരുന്നു.

 ബന്ധം കൂടുതല്‍ മെച്ചപ്പെട്ടു

ബന്ധം കൂടുതല്‍ മെച്ചപ്പെട്ടു

ഹജ്ജ് ക്വാട്ടയില്‍ ഒറ്റത്തവണ വര്‍ധനവ് പ്രഖ്യാപിയ്ക്കുകയും കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെട്ടതായി നഖ് വി വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ മാനം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
In the biggest hike in nearly three decades, Saudi Arabia on Wednesday increased India's annual Haj quota by 34,500, a move welcomed by the NDA government as a "matter of pleasure".
Please Wait while comments are loading...