പണം കൈയില്‍ കിട്ടിയ 46 വയസുകാരന്‍ തന്റെ ആദ്യത്തെ ആഗ്രഹം തുറന്ന് പറഞ്ഞു!

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ; ദുബായില്‍ ബോട്ട് ക്യാപ്റ്റനായി ജോലി നോക്കുന്ന ഇന്ത്യക്കാരന് ഒരു മില്യന്റെ ഭാഗ്യം. ഫ്രാന്‍സിസ് സേവിയര്‍ അരിപ്പാട്ട് പറമ്പില്‍ ക്ലീറ്റസിനാണ് ഒരു മില്യണിന്റെ ലോട്ടറി അടിച്ചത്. ദുബായി ഡ്യൂട്ടി ഫ്രീ മില്ലേനിയത്തിന്റെ സീരിസ് നമ്പര്‍ 238ലെ ഭാഗ്യ നമ്പര്‍ 3133 നമ്പറാണ് ഫ്രാന്‍സിസിന് ഒരു മില്യണിന്റെ ഭാഗ്യം നല്‍കിയത്.

അപ്രതീക്ഷിതം

അപ്രതീക്ഷിതം

46 വയസുകാരനായ ഫ്രാന്‍സിസ് രണ്ട് മക്കളുടെ അച്ഛനാണ്. സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെങ്കിലും അപ്രതീക്ഷതമായി ലഭിച്ച ഭാഗ്യം തന്നെ ഞെട്ടിച്ചുവെന്ന് ഫ്രാന്‍സിസ് പറയുന്നു. ഈ നേട്ടത്തില്‍ ഒരുപാട് സന്തോഷമുണ്ടെന്നും, ഭാര്യയെയും മക്കളെയും ഇനി ദുബായിലേക്ക് കൊണ്ടുവരണമെന്നും ഫ്രാന്‍സിസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 ചൊവ്വാഴ്ച രാവിലെ

ചൊവ്വാഴ്ച രാവിലെ

ചൊവ്വാഴ്ച രാവിലെയാണ് ഫ്രാന്‍സിസിനെ തേടി മില്യണ്‍ ഭാഗ്യം എത്തിയത്. 65525000.00 രൂപയാണ് ഫ്രാന്‍സിസിന് ലഭിച്ചത്.

മറ്റൊരു ലക്കി വിന്നര്‍

മറ്റൊരു ലക്കി വിന്നര്‍

മില്യണ്‍ പ്രൊമോഷന്റെ മറ്റൊരു ലക്കി വിന്നറാണ് മിസ്റ്റര്‍ രാഹുല്‍ ഹസ്ര. ബിഎംഡബ്ല്യൂ x6 M സ്റ്റൈലിഷ് കാറാണ് രാഹുല്‍ സ്വന്തമാക്കിയത്. രാഹുലും ദുബായി ഡ്യൂട്ടി ഫ്രീയുടെയുടെ സ്ഥിരം കസ്റ്റമറാണ്. സീരിസ് നമ്പര്‍ 1648ലെ 0189 വിന്നിങ് നമ്പറിലാണ് രാഹുലിനെ തേടി ഭാഗ്യം എത്തിയത്.

മകന്റെ പേരില്‍ ടിക്കറ്റെടുത്തു

മകന്റെ പേരില്‍ ടിക്കറ്റെടുത്തു

പ്രവാസിയായ ഡിസൂസ ഡ്യൂട്ടി ഫ്രീ സ്ഥിരമായി ലോട്ടറി വാങ്ങുന്നയാളാണ്. ഇത്തവണ മകന്‍ വിവാന്റെ പേരിലാണ് ഡിസൂസ ടിക്കറ്റ് എടുത്തത്. 34 വയസുകാരനായ ഡിസൂസ ട്രാവല്‍ കണ്‍സള്‍ട്ടന്റായി ജോലി നോക്കുകയാണ്.

English summary
Indian man wins $1m in Dubai Duty Free Millennium Millionaire Promotion.
Please Wait while comments are loading...