കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ എടുത്തു മാറ്റി; പ്രതിഷേധം കനക്കുമെന്ന് സൂചന

Google Oneindia Malayalam News

കുവൈത്ത് സിറ്റി: ബിജെപി നേതാവിന്റെ പ്രവാചക നിന്ദക്കെതിരെ ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നയതന്ത്ര തലത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചില രാജ്യങ്ങള്‍ പ്രതിഷേധം അറിയിച്ചു. ഇതിന് പുറമെ ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം വ്യാപകമാണ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ പ്രദര്‍ശന ഭാഗങ്ങളില്‍ നിന്ന് മാറ്റുന്നു എന്നാണ് പുതിയ വിവരം. കുവൈത്തിലെ അര്‍ അര്‍ദിയ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ സ്റ്റോറില്‍ നിന്നാണ് ഇന്ത്യയുടെ തേയില ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ മാറ്റിവച്ചതത്രെ. എഎഫ്പി വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സൗദി, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ പ്രവാചക നിന്ദക്കെതിരെ കടുത്ത പ്രതിഷേധം അറിയിച്ചു. ഇറാനും പാകിസ്താനും സമാനമായ രീതിയില്‍ പ്രതികരിക്കുകയും ചെയ്തു. കെയ്‌റോയിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയും ബിജെപി നേതാവിന്റെ പ്രതികരണത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയും അറബ് ലീഗും രംഗത്തുവന്നു. ഇന്ത്യയ്‌ക്കെതിരെ അന്തര്‍ദേശീയ തലത്തില്‍ പാകിസ്താന്‍ ഇതൊരു അവസരമാക്കി മാറ്റുന്നുവെന്ന് വിവരങ്ങളുമുണ്ട്. പാകിസ്താന് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യ.

ക

അതേസമയം, ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഗള്‍ഫ് മേഖലയില്‍ പ്രതിഷേധത്തിന് കാരണമായ നടപടി ബിജെപി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് വലിയ വിമര്‍ശനത്തിന് ഇടയാക്കി. രാജ്യത്തിന്റെ പ്രതിഛായക്ക് ബിജെപി കോട്ടം തട്ടിച്ചുവെന്നാണ് ഒരു വിമര്‍ശനം. രാഹുല്‍ ഗാന്ധിയും പി ചിദംബരവുമെല്ലാം ബിജെപിക്കെതിരെ രംഗത്തുവന്നു.

കുവൈത്ത് സിറ്റിയോട് ചേര്‍ന്നുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയ നിലയിലാണ് വാര്‍ത്തകള്‍ വരുന്നത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഞങ്ങള്‍ നീക്കിയിട്ടുണ്ട് എന്ന് അറബിയിലുള്ള എഴുത്തും കാണാം. കുവൈത്തിലെ മുസ്ലിങ്ങളായ ഞങ്ങള്‍ പ്രവാചകനെ അപമാനിക്കുന്നത് പൊറുക്കില്ലെന്ന് സ്റ്റോറിലെ സിഇഒ നാസര്‍ അല്‍ മുതൈരി എഎഫ്പിയോട് പറഞ്ഞു. കമ്പനിയുടെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും സമാനമായ രീതിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ എടുത്തുമാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ് രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നുപുര്‍ ശര്‍മ ആരാണ്? ഇന്ത്യയെ മുള്‍മുനയിലാക്കി ഒരൊറ്റ പ്രതികരണംഗള്‍ഫ് രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നുപുര്‍ ശര്‍മ ആരാണ്? ഇന്ത്യയെ മുള്‍മുനയിലാക്കി ഒരൊറ്റ പ്രതികരണം

1.35 കോടി ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 87 ലക്ഷം പേരും ഗള്‍ഫ് രാജ്യങ്ങളിലാണ്. ഗള്‍ഫ് രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളില്‍ വലിയൊരളവ് ഇന്ത്യയില്‍ നിന്നാണ്. കുവൈത്ത് ഇറക്കുന്ന 95 ശതമാനം ഭക്ഷ്യ വസ്തുക്കളും ഇന്ത്യയില്‍ നിന്നാണെന്നാണ് രേഖകള്‍. ഇവ ബഹിഷ്‌കരിക്കുന്ന അവസ്ഥയിലേക്ക് എത്തിയാല്‍ വലിയ പ്രതിസന്ധിയാകും.

Recommended Video

cmsvideo
ആരോടാ പോരണ്ടാന്ന് പറഞ്ഞേ? | Hibi Eden Wife Exclusive Interview | #Interview | OneIndia Malayalam

English summary
Indian Products Withdraws From Shelves in Kuwait Supermarket Over BJP Leader Prophet Remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X