കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം 19 ല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടയുമെന്ന് വിലയിരുത്തല്‍. പ്രവാസികള്‍ക്ക് ഈ അവസരം ഏറെ പ്രയോജനപ്പെടുമെന്നും സാമ്പത്തിക വിദഗ്ദര്‍. ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. ഒരു ദിര്‍ഹത്തിന് 16.62 രൂപയാണ് വിനിമയ നിരക്ക്. ഈ നിരക്ക് ഇനിയും വര്‍ധിച്ച് ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം 19 ലേയ്ക്ക് കൂപ്പു കുത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

ആഗോള വിപണിയില്‍ രൂപ തിരിച്ച് കയറുന്നത് പ്രവാസിയ്ക്ക് അല്‍പ്പം നെഞ്ചിടിപ്പേറ്റുന്ന ഒന്നാണ്. വിനിമയ നിരക്കില്‍ കാര്യമായ കുറവ് വരുമെന്നതിനാലാണിത്. എന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് ഗുണകരമാണ്. ദിര്‍ഹത്തിലേയ്ക്ക് മാറ്റുമ്പോഴും രൂപയുടെ ഈ ഇടിവ് തുടരുന്നത് തന്നെയാണ് കാരണം.

Money India

ടെക്‌നിക്കല്‍ റിസര്‍ച്ച് സ്ട്രാറ്റജിസ്റ്റായ മസ്ഹര്‍ മുഹമ്മദാണ് ഇക്കാര്യം പറഞ്ഞതത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം ഇടിഞ്ഞ് 71 രൂപയിലേയ്ക്ക് കൂപ്പുകുത്തുമെന്നാണ് അദ്ദേഹം പറയുന്നത്. രൂപയുടെ നില മെച്ചപ്പെട്ടതായും സ്ഥിരത കൈവരിയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രൂപ തിരിച്ച് വരുമെന്നും ഇടിവ് കുറയുമെന്നുമാണ് പ്രതീക്ഷിയ്ക്കപ്പെട്ടിരുന്നത്. എന്നാല്‍ എക്കാലത്തെയും വലിയ താഴ്ചയിലേയ്ക്ക് രൂപ പോകുമെന്നാണ് പുതിയ ചില പഠനങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്

English summary
This morning, Dh1 is fetching you Rs16.62, but forex experts believe the Indian Rupee will continue to fall against the dollar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X