കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്റിന്‍:ഇന്ത്യക്കാര്‍ക്ക് ഇ വിസയ്ക്ക് അപേക്ഷിയ്ക്കാം

  • By Meera Balan
Google Oneindia Malayalam News

മനാമ: ഇനി ഇന്ത്യക്കാര്‍ക്കും പാകിസ്താനികള്‍ക്കും ബഹ്റിനിലേയ്ക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകും. പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വിസ നേടാനുള്ള അവസരമാണ് ലഭിച്ചിരിയ്ക്കുന്നത്. ഇ-വിസയ്ക്ക് അര്‍ഹതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും പാകിസ്താനെയും ബഹ്‌റിന്‍ ഉള്‍പ്പെടുത്തി. ഒക്ടോബര്‍ ഒന്ന് മുതലാണ് ഇ വിസ ലഭ്യമാവുക

36 രാജ്യങ്ങളാണ് പട്ടികയില്‍ പുതുതായി ഇടം നേടിയത്. ഇതോടെ ഇ വിസയ്ക്ക് അര്‍ഹരായ രാജ്യങ്ങളുടെ എണ്ണം 102 ആയി. ബിസിനസ് യാത്രകള്‍ക്കും വിനോദയാത്രകള്‍ക്കും മറ്റും ഇ വിസ പ്രയോദനപ്പെടുത്താം. ഇതിനായി ഇ വിസ വെബ്‌സൈറ്റായ www.evisa.gov.bh ലോഗിന്‍ ചെയ്താല്‍ മതിയാകും.

Baharain

വിസ നയങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഇ വിസ പരിധിയില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയത്. 2015 മുതല്‍ തന്നെ രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും ഇ വിസ സേവനം എളുപ്പത്തില്‍ നേടാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.

വിനോദ സഞ്ചാര രംഗത്ത് ഉള്‍പ്പടെ വന്‍ നേട്ടങ്ങള്‍ ലക്ഷ്യമിട്ടാണ് വിസ നയത്തില്‍ ബഹ്‌റിന്‍ മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നത്. യുഎഇ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഓണ്‍ലൈന്‍ വിസ നല്‍കുന്നുണ്ട്.

English summary
Travelling to Bahrain has been made easier for Indians and Pakistanis from today (October 1).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X