കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്പാഫ് ദ്വി ദിന ക്യാമ്പ് സംഘടിപ്പിച്ചു

Google Oneindia Malayalam News

ജിദ്ദ: ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ഫോറം ( ഇസ്പാഫ് ) , ജിദയിലെ ഇന്റര്‍നാഷണല്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ധാര്‍മ്മിക വൈജ്ഞാനിക കായിക ക്ഷമതാ ക്യാമ്പ് സംഘടിപ്പിച്ചു. പാഠ പുസ്തകങ്ങളിലെ അറിവു മാത്രമല്ല വിദ്യാഭ്യാസമെന്നും സമൂഹത്തോടും കുടുംബത്തോടുമുള്ള കടപ്പാടും പ്രതിബദ്ധതയും വ്യക്തി സംസ്‌ക്കരണവും ചേര്‍ന്നതാണു യഥാര്‍ത്ഥ വിദ്യാഭ്യാസമെന്നും ഓര്‍മ്മപ്പെടുത്താന്‍ സഹായകരമായതായിരുന്നു ക്യാമ്പ്.

ആശങ്കകളും ആകുലതകളും അകറ്റി , സാങ്കേതികത്തികവോടെ ജീവിത വെല്ലുവിളികളെ എങ്ങനെ നേരിടാമെന്നു വിവിധ മേഖലകളിലെ വിദഗ്ധര്‍ കുട്ടികളെ പഠിപ്പിച്ചു. പഠനവും കളിയും ചിരിയും ക്യാമ്പ് ഫയറും സാംസ്‌കാരിക പരിപാടികളും ക്യാമ്പ് അവിസ്മരണീയമാക്കി.

ispaf2

പ്രമുഖ പരിശീലകന്‍ എം.എം ഇര്‍ഷാദും സിജി ട്രെയിനര്‍ റഷീദ് അമീറും ഗ്രൂപ് രൂപീകരണവും ക്രിയാത്മക ശേഷി പരിപോഷണവും കോര്‍ത്തിണക്കി സംഘടിപ്പിച്ച സെഷനോടു കൂടിയായിരുന്നു തുടക്കം. മാനസിക സംഘര്‍ഷങ്ങളെ അകറ്റേണ്ട മാര്‍ഗവും വൈകാരിക നിമിഷങ്ങളെ കൈകാര്യം ചെയ്യേണ്ട രീതിയും ടോസ്റ്റ് മാസ്‌റ്റേഴ്‌സ് പ്രവര്‍ത്തകരായ സജി കുര്യാക്കോസും രമേഷ് മേനോനും വിവരിച്ച് കൊടുത്തു. കിംഗ് അബ്ദുല്‍ അസീസ് സര്‍വ്വകലാശാലയിലെ ഡോ: മുഹമ്മദ് ഫൈസല്‍ ആപ്റ്റിറ്റിയൂഡ് ഫോര്‍ സോഷ്യല്‍ സര്‍വീസസ് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. മറ്റു സെഷനുകള്‍ക്ക് റാശിദ് ഗസാലി, ബിജു ചാക്കോ, വിസി മോള്‍, ആഷിര്‍, സൈഫുദ്ദീന്‍,അബ്ദുല്ല കഴയിക്കല്‍, മഞ്ജുഷ ജോഷി എന്നിവര്‍ നേതൃത്വം നല്‍കി.

ispaf1

ഇസ്പാഫ് ഉപദേശക സമിതി അംഗങ്ങളായ സലാഹ് കാരാടനും പി.എം മായിന്‍ കുട്ടിയും ചേര്‍ന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്‍ അസീസ് തങ്കയത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറ സെക്രട്ടറി നാസര്‍ ചാവക്കാട് സ്വാഗതവും സയ്യിദ് മശ് ഹൂദ് തങ്ങള്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് ബൈജു, അസൈനാര്‍, മോഹന്‍ ബാലന്‍, ഷാജഹാന്‍, തുടങ്ങിയവര്‍ ക്യാമ്പ് മേല്‍ നോട്ടം വഹിച്ചു.

English summary
ISPAF was organised two days camp for students in Jeddah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X