കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈഡന്‍ സൗദിയില്‍, വന്‍ സ്വീകരണം നല്‍കി സല്‍മാന്‍ രാജാവും മുഹമ്മദ് ബിന്‍ സല്‍മാനും

Google Oneindia Malayalam News

ജിദ്ദ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അറേബ്യയില്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജോ ബൈഡന്‍ സൗദി അറേബ്യയിലെത്തിയത്. സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തി.

വെള്ളിയാഴ്ച വൈകീട്ട് ആറോടെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഇറങ്ങിയ ബൈഡന്‍ നേരെ ജിദ്ദ അല്‍സലാം കൊട്ടാരത്തിലേക്കാണ് എത്തിയത്. കിരീടാവകാശിയുടെ നേതൃത്വത്തില്‍ ബൈഡന് ഊഷ്മള സ്വീകരണം നല്‍കി. തുടര്‍ന്ന് സല്‍മാന്‍ രാജാവും കിരീടാവകാശിയുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തി.

wwq

സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അജണ്ടയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. സൗദി സ്റ്റേറ്റ് മന്ത്രിയും ദേശീയ സുരക്ഷാ ഉപദേശകനുമായ മുസാഈദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്‍, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, യു.എസ് ദേശീയ സുരക്ഷാ ഉപദേശകന്‍ ജാക് സുള്ളിവന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.

'ദിലീപിലേക്കെത്താനുള്ള തെളിവ്, ഇനി നീങ്ങേണ്ടത് ഇങ്ങനെ, പ്രതി ഒരിക്കലും രക്ഷപ്പെടില്ല'; പ്രിയദര്‍ശന്‍ തമ്പി'ദിലീപിലേക്കെത്താനുള്ള തെളിവ്, ഇനി നീങ്ങേണ്ടത് ഇങ്ങനെ, പ്രതി ഒരിക്കലും രക്ഷപ്പെടില്ല'; പ്രിയദര്‍ശന്‍ തമ്പി

ശനിയാഴ്ച ജിദ്ദയില്‍ നടക്കുന്ന അറബ്-അമേരിക്കന്‍, 43-ാമത് ജി സി സി ഉച്ചകോടികളിലും ബൈഡന്‍ പങ്കെടുക്കും. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ മരണത്തില്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് മലക്കം മറിയുന്നതാണ് ബൈഡന്റെ നീക്കം.

അതേസമയം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ഇരുനേതാക്കളും തയ്യാറായില്ല. ഇസ്രയേലില്‍ നിന്നാണ് ബൈഡന്‍ സൗദിയിലേക്ക് എത്തിയത്. ഇസ്രയേലില്‍ നിന്നു ജിദ്ദയിലേയ്ക്ക് പറന്ന ആദ്യ യു എസ് പ്രസിഡന്റ് കൂടിയായി അദ്ദേഹം.

ദിലീപിനെ 'പൂട്ടാന്‍' വ്യാജ ഗ്രൂപ്പ്, 'അംഗങ്ങള്‍' മഞ്ജു, നികേഷ്, വേണു, സ്മൃതി, ആഷിഖ്..; വെളിപ്പെടുത്തല്‍ദിലീപിനെ 'പൂട്ടാന്‍' വ്യാജ ഗ്രൂപ്പ്, 'അംഗങ്ങള്‍' മഞ്ജു, നികേഷ്, വേണു, സ്മൃതി, ആഷിഖ്..; വെളിപ്പെടുത്തല്‍

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അദ്ദേഹം സൗദിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ റഷ്യ- യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം കൂടുതല്‍ അനുരഞ്ജന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം, സല്‍മാന്‍ രാജാവുമായി ബൈഡന്‍ രണ്ട് തവണ സംസാരിച്ചിരുന്നു.

ചിരിയും പോസും കലക്കി; നയന്‍താരയുടെ വൈറല്‍ ചിത്രങ്ങള്‍

ശനിയാഴ്ച നടക്കുന്ന അറബ് അമേരിക്കന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി എന്നിവരും പങ്കെടുക്കുന്നുണ്ട്.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
Joe Biden reached Saudi Arabia, was given a grand welcome by King Salman and Mohammed bin Salman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X