ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കണ്ണൂര്‍ സിറ്റിഫെസ്റ്റ് വെള്ളിയാഴ്ച അരങ്ങേറും

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: കണ്ണൂര്‍ സിറ്റി പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന സിറ്റിഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 13ാം തിയ്യതി വെള്ളിയാഴ്ച ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ മെട്രോ സ്‌റ്റേഷനു സമീപമുള്ള ന്യൂവേള്‍സ് സ്‌കൂളിലാണ് സിറ്റി ഫെസ്റ്റ് അരങ്ങേറുന്നത്.

കണ്ണൂര്‍ സിറ്റിയുടെ പരമ്പരാഗതവും പുരാതനവുമായ ജീവ ചരിത്രത്തെ കുറിച്ചുള്ള അറിവുകള്‍ പുതിയ തലമുറയിലേക്ക് പകര്‍ന്ന് നല്‍കുവാനും, പ്രവാസ ജീവിതത്തിനിടയില്‍ പരസ്പരം പിരിഞ്ഞു പോയ ബന്ധങ്ങളെ കൂട്ടിയോജിപ്പിക്കുവാനും സിറ്റിഫെസ്റ്റ് അവസരമൊരുക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുന്‍കേന്ദ്ര മന്ത്രിയും സിറ്റി സ്വദേശിയുമായ ഇഅഹമ്മദ് അടക്കമുള്ളവര്‍ പരിപാടിക്ക് ആശംസകളുമായി മുന്നോട്ട് വന്നതും സംഘാടകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. കണ്ണൂര്‍ സിറ്റിയുടെ തനത് വിഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള പാചക മത്സരവും, കുട്ടികള്‍ക്കുള്ള വിവിധ ഇനം മത്സരങ്ങളും പരിപാടിയുടെ ഭാഗമായി അരങ്ങേറും.

whatsappimage2

വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ രാത്രി 11 മണിക്ക് അവസാനിക്കും. സിറ്റി സ്വദേശികള്‍ക്കും കണ്ണൂര്‍ സിറ്റിയില്‍ കുടുംബബന്ധം പുലര്‍ത്തുന്നവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. സിറ്റിഫെസ്റ്റിന്റെ ഭാഗമായി ദുബായ് ഖിസൈസില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തില്‍ ആതിഥേയരായ കെസിപികെ യെ തോല്‍പ്പിച്ച് ഇഎഇഎ ആനയിടുക്ക് ചാമ്പ്യന്‍മാരായി.

whatsappimage-11

വിജയികള്‍ക്കുള്ള ട്രോഫികള്‍ സിറ്റിഫെസ്റ്റില്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സിറ്റിഫെസ്റ്റില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി പേര് രെജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഇനി പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. 0525859027,0502911220,0506764739

English summary
Kannur City Fest at Dubai
Please Wait while comments are loading...