കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് ചെയ്യാന്‍ കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനം

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: കേരളം തിരഞ്ഞെടുപ്പ് ചൂടില്‍ അമരുമ്പോള്‍ ആ ചൂട് കടല്‍ കടന്ന് അങ്ങ് ഗള്‍ഫ് വരെ എത്തും. കേരളത്തിലെ ഏത് സംഘടനയോടും കിടപിടിക്കുന്ന കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍(കെഎംസിസി) ഇത്തവണയും തിരഞ്ഞെടുപ്പ് ജോര്‍ ആക്കാന്‍ തയ്യാറായി ഇരിക്കുകയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ട് ചെയ്യാനുമൊക്കെ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം തന്നെ സജ്ജമാക്കിയിരിക്കുകയാണ് കെഎംസിസി പ്രവര്‍ത്തകര്‍. മുസ്ലീം ലീഗിന് ശക്തി പകരാന്‍ ദുബായ് കെഎംസിസി പ്രവര്‍ത്തകര്‍ ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പറന്നെത്തുമെന്ന് ചുരുക്കം.

KMCC Dubai

ഏപ്രില്‍ ഏഴിനാണ് കെഎംസിസിയുടെ പ്രവര്‍ത്തകരേയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുക. എയര്‍ ഇന്ത്യ വിമാനമാണ് ഇതിനായി ബുക്ക് ചെയ്തിരിക്കുന്നത്.

ഒരു ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എത്ര പേര്‍ എത്തുമെന്ന് ആലോചിച്ച് തല പുണ്ണാക്കാനോ പരിഹസിക്കാനോ ആരും ഒരുങ്ങണ്ട. ഇത് കെഎംസിസി ഒരുക്കുന്ന വിമാനത്തിന്റെ മാത്രം കാര്യമാണ്. സ്വന്തം കയ്യിലെ കാശ് മുടക്കി രണ്ടായിരത്തോളം കെഎംസിസി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരഞ്ഞെടുപ്പ് കാലമാകുമ്പോഴേക്കും വിമാനങ്ങളില്‍ തിരക്ക് കൂടും എന്നതിനാലാണത്രെ പ്രത്യേകം വിമാനം ചാര്‍ട്ട് ചെയ്തത്. മലബാര്‍ മേഖലയില്‍ വിദേശത്ത് നിന്ന് വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്നവര്‍ മുസ്ലീം ലീഗിന് ഏറെ ശക്തി പകരാറുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

തിരഞ്ഞെടുപ്പ് കാലമായിക്കഴിഞ്ഞാല്‍ പിന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ കേരളത്തിലേതിനേക്കാള്‍ ആവേശമായിരിക്കും. മുസ്ലീം ലീഗിന് മാത്രമല്ല, കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും പിന്തുണക്കുന്ന നിരവധി സംഘടകള്‍ ഇവിടെ സജീവമാണ്.

English summary
Kerala expats charter special flight to be part of poll.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X