ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നും വീണുമരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ: ഷാര്‍ജയിലെ ജമാല്‍ അബ്ദുള്‍ നാസര്‍ റോഡിലുള്ള റെസിഡന്‍ഷ്യല്‍ മേഖലയില്‍ മലയാളി വിദ്യാര്‍ഥിനി ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്നു വീണുമരിച്ചു. തൃശൂര്‍ ചാലക്കുടി അന്നമനട സ്വദേശി അനില്‍കുമാറിന്റെ മകളായ സ്വദേശി അശ്വതി(16)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നാണ് പെണ്‍കുട്ടി നിലംപതിച്ചതെന്നു പോലീസ് അറിയിച്ചു.

തിങ്കളാഴ്ച രണ്ടരയോടെയായിരുന്നു അപകടം. അശ്വതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ പോലീസ് ചോദ്യംചെയ്തു. പരീക്ഷ നടക്കുന്നതിനാല്‍ ഇതിലുള്ള മാനസിക സമ്മര്‍ദ്ദംമൂലം ആത്മഹത്യ ചെയ്തതാണോയെന്ന് സംശയമുണ്ട്. പോലീസ് കേസ് വിശദമായി അന്വേഷിച്ചുവരികയാണ്.

suicide

ഗള്‍ഫില്‍ അടുത്തിടെ സമാനരീതിയില്‍ മലയാളി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. മിക്കവരും കെട്ടിടത്തില്‍നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്‌കൂളിലെ കടുത്ത അച്ചടക്കവും വീട്ടില്‍ നിന്നുള്ള മാനസിക സമ്മര്‍ദ്ദവും കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.


English summary
Keralite teenager falls to death from balcony in Sharjah
Please Wait while comments are loading...