ഒമാനില്‍ മലയാളി യുവതി കൊല്ലപ്പെട്ടു; പ്രതി പിടിയില്‍
മസ്‌കറ്റ്: തിരുവനന്തപുരം സ്വദേശിനി സിന്ധു ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ടു. സലാലയില്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍ ജീവനക്കാരിയിരുന്നു സിന്ധു. വെള്ളിയാഴ്ച്ച രാവിലെ താമസ സ്ഥലത്താണ് സിന്ധുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പിടികൂടിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
മോഷണ ശ്രമം ചെറുക്കുന്നതിനിടെയാണ് സിന്ധു കൊല്ലപ്പെട്ടതെന്നാണ് സൂചന. സിന്ധുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ മോഷ്ടാവ് കൈവശപ്പെടുത്തിയിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ആദമില്‍ വെച്ചാണ് പ്രതി പിടിയിലായത്. അനധികൃതമായി രാജ്യത്ത് എത്തിയ ആളാണ് പ്രതിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

സിന്ധുവിന്റെ മൃതദേഹം സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ മന്‍പ്രീത് സിംഗിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിനും മറ്റുമുള്ള നടപടികള്‍ നടന്നു വരികയാണ്. നേരത്തെ സമാന രീതിയില്‍ മലയാളി നഴ്‌സ് ഒമാനില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. ഇവരുടെ ഭര്‍ത്താവിനെ പിടികൂടി മാസങ്ങളോളം ജയിലിലിട്ടശേഷം വിട്ടയക്കുകയായിരുന്നു.












Click it and Unblock the Notifications