കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത്;മലയാളികളെ വെടി വച്ച് കൊന്നത് ആസൂത്രിതം

  • By Meera Balan
Google Oneindia Malayalam News

Murder
കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് മലയാളികള്‍ വെടിയേറ്റ് മരിച്ച സംഭവം ആസൂത്രിതമെന്ന് റിപ്പോര്‍ട്ട്. അക്രമികള്‍ ഉപയോഗിച്ച വാഹനം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അക്രമം നടത്താന്‍ മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ കുവൈത്തിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച് കൊണ്ട് വീണ്ടുമൊരു മലയാളി യുവാവ് കൂടി ആക്രമണത്തിന് ഇരയായി. രാജ്യത്ത് മലയാളികള്‍ക്കെചിരെ നടക്കുന്ന അക്രമങ്ങളില്‍ എംബസി ഇടപെടണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലാതെയാണ് മലയാളികള്‍ കുവൈത്തില്‍ ആക്രമിയ്ക്കപ്പെടുന്നത്. പൊലീസെന്ന വ്യാജേനെയെത്തി തട്ടിപ്പുകള്‍ നടത്തുന്നതും കുറവല്ലെന്ന് സംഘടന ആരോപിയ്ക്കുന്നു. രണ്ട് മലയാളികള്‍ വെടിയേറ്റ് മരിച്ചതിന്റെ ഞെട്ടലില്‍ നിന്ന് മോചിതരാകും മുന്‍പാണ് കുവൈത്തില്‍ വീണ്ടും മലയാളിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.

തൃശ്ശൂര്‍ സ്വദേശി മിര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള സൂഖോ സര്‍വീസസ് എന്ന കമ്പനിയിലെ ജീവനക്കാരന്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഷൈജുവാണ് പട്ടാപ്പകല്‍ ആക്രമണത്തിന് ഇരയായത്. ലാപ്‌ടോപ്പും വാഹനവും ഉല്‍പ്പടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് യുവാവില്‍ നിന്നും തട്ടിയെടുത്തത്.

മലയാളികള്‍ വെടിയേറ്റ് മരിച്ച സംഭവം ആസൂത്രിതമാണെന്ന റിപ്പോര്‍ട്ടും മലയാളികളെ ഭീതിയിലാഴ്ത്തുന്നു. സ്ഥിരമായി പത്ത് മണിയ്ക്കും പതിനൊന്ന് മണിയ്ക്കും ഇടയിലാണ് അല്‍ മുല്ല സെക്യൂരിറ്റ് സര്‍വീസസ് കമ്പനി ജീവനക്കാര്‍ സുലൈബിയ പച്ചക്കറി മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള ഓണ്‍കോസ്റ്റ് സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്താറുള്ളത്.

പണം ശേഖരിയ്ക്കാന്‍ കമ്പനി ജീവനക്കാര്‍ എത്തുമെന്ന് ഉറപ്പിച്ചായിരുന്നു അക്രമണം നടത്തിയത്. കോഴിക്കോട് സ്വദേശിയായ ശാര്‍ങധരന്‍, മലര്രപറം സ്വദേശി സയ്യിദ് റാഷിദ് എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പണവുമാ.ി വാഹനത്തിനടുത്തേയ്ക്ക് നീങ്ങിയ മലയാളികളെയാണ് ക്രമികള്‍ കൊന്നത്. ബാഗ് തട്ടിപ്പറിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ തിരകെ സൂപ്പര്‍മാപരര്‍ക്കറ്റിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് ഇവര്‍ക്ക് നേരെ വെടിവയ്പപ് ഉണ്ടായത്. മരിച്ച മലയാളികളുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിച്ചു. തിങ്കളാഴ്ച ശവസംസ്‌ക്കാരച്ചടങ്ങുകള്‍ നടത്തും

English summary
Kuwait Attack: Suspect Conspiracy .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X