കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം രാജ്യത്ത് അഭയാര്‍ഥികളായി കഴിയേണ്ടി വരുന്നവരുടെ അവസ്ഥ ഭീകരമാണ്..

Google Oneindia Malayalam News

കുവൈത്ത്: ആഭ്യന്തര യുദ്ധം കനത്ത പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കിയ സിറിയയില്‍ രാജ്യത്തിനകത്തും പുറത്തും ജീവിക്കുന്ന സിറിയന്‍ പൗരന്‍മാര്‍ക്ക് വന്‍ സാമ്പത്തീക സഹായവുമായി കുവൈത്ത് മുന്നോട്ടു വന്നു. ഐക്യരാഷ്ട്ര സഭ മുന്‍കൈയ്യെടുത്ത് സിറിയക്കാരെ സഹായിക്കുന്നതിനു വേണ്ടിയുള്ള പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഉച്ചകോടിയില്‍ 30 കോടി ഡോളറിന്റെ ആദ്യ ഘട്ട സഹായമാണ് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മൊത്തം 773 കോടി ഡോളറാണ് ഉച്ചകോടി വഴി സമാഹരിക്കാന്‍ ഐക്യരാഷ്ട്ര സഭ ശ്രമിക്കുന്നത്.

സിറിയന്‍ ജനത കനത്ത പ്രതിസന്ധിയിലാണെന്നും പല പട്ടണങ്ങളും മുഴുവനായും പട്ടിണിയിലാണെന്നും പ്രത്യേക സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മൊത്തം ജനസഖ്യയുടെ പകുതിയിലധികം പേര്‍ക്ക് സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെട്ട സാഹചര്യത്തില്‍ അടിയന്തിര സഹായമെത്തിക്കുക എന്നത് തങ്ങളുടെ കര്‍ത്തവ്യമാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.

kuwait-map

ദിനേന രാജ്യത്തിന്നകത്ത് നിന്നും ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ത്ഥികളായി മറ്റ് രാജ്യങ്ങളിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഏതാണ്ട് 5 ലക്ഷത്തിലധികം പേര്‍ സിറിയയില്‍ ഉപരോധത്തിലാണ് കഴിയുന്നതെന്നും ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്കുകള്‍ സഹിതം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടി ചെയ്യുന്നു. അതിനിടയില്‍ തങ്ങളുടെ സഹായം ക്യത്യമായി അര്‍ഹരില്‍ എത്തിക്കാനുള്ള സുരക്ഷിതമായ മാര്‍ഗം ഒരുക്കുന്നതില്‍ സിറിയന്‍ ഭരണകൂടം അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

English summary
Kuwait to give $300 million aid for Syrians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X