സൗദി: പൊലീസിനെ 'കള്ളനെന്ന്' വിളിച്ച യുവതിയ്ക്ക് ചാട്ടയടി

മക്ക കോടതിയാണ് യുവതി കുറ്റക്കാരിയെന്ന് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് കേസ് ജിദ്ദ ജില്ലാകോടതിയുടെ പരിഗണനയില്‍ വിടുകയും ചാട്ടയടിയ്ക്ക് ശിക്ഷിയ്ക്കുകയുമായിരുന്നു.
യുവതിയുടെ കഫേയില്‍ പൊലീസ് നടത്തിയ പരിശോധനയാണ് കേസിനിടയാക്കിയത്. കഫേയില്‍ നിയമലംഘന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നറിയാനാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാല്‍ കഫേയിലെത്തിയ പൊലീസിനോട് സ്ത്രീ അപമര്യാദയായാി പെരുമാറുകയായിരുന്നത്രേ. മത പൊലീസുകാര്‍ കളളന്‍മാരാണെന്നും പറയുന്നതെല്ലാം നുണയാണെന്നുമാണ് യുവതി പറഞ്ഞത്.
തുടര്‍ന്ന് പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. മതപൊലീസിനെ അപമാനിച്ചുവെന്ന് കാട്ടിയാണ് പൊലീസ് കേസെടുത്തിരിയ്ക്കുന്നത്. അല്‍ ദീന പത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
സൗദിയില്‍ ക്രമസമാധാന പരിപാലനത്തില്‍ വലിയൊരു പങ്ക് വഹിയ്ക്കുന്നതും മത പൊലീസാണ്. ഷോപ്പിംഗ് മാളുകള്‍, പൊതുസ്ഥലങ്ങള്‍ ഉള്‍പ്പടെ പലസ്ഥലങ്ങളിലും മത പൊലീസ് പട്രോളിംഗ് നടത്താറുണ്ട്.












Click it and Unblock the Notifications