യുകെ കുമാരന് ആദരം നല്‍കി

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും എഴുത്തുകാരനുമായ യു കെ കുമാരനെ ആദരിച്ചു. യു എ ഇ യിലെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ബഷീര്‍ തിക്കോടിയുടെ നേത്യത്വത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. എഴുത്തിന്റെ വഴിയില്‍ നാട്ടോര്‍മയും നാട്ടു നന്മയും കയ്യൊഴിയാതെ കാത്ത് വെച്ച് ലളിത ഭാഷയില്‍ സംവേദനം നടത്താന്‍ സാധിച്ചതായി എഴുത്തുകാരന്‍ യു കെ കുമാരന്‍ പറഞ്ഞു.

ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരും സാഹിത്യ പ്രേമികളുമായ നിരവധി പേര്‍ പങ്കെടുത്തു. ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് വൈ എ റഹിം പരിപാടി ഉല്‍ഘാടനം ചെയ്തു. മലബാര്‍ ഫൈസല്‍ ഉപഹാരവും യു കെ കുമാരന്റെ ഗുരുനാഥന്‍ എം കെ നായര്‍ പൊന്നാടയണിക്കുകയും ചെയ്തു.

uk

അദ്ദേഹത്തിന്റെ വിവിധ കഥകളെ ആസ്പദമാക്കി മുരളി മംഗലത്ത്, പി ശിവപ്രസാദ്, ഇസ്മായില്‍ മേലടി, ഹണി ഭാസ്‌കരന്‍, റയിന്‍ എന്നിവര്‍ സംസാരിച്ചു. ഷാര്‍ജാ ബുക്ക് ഫെയര്‍ മോഹന്‍ കുമാര്‍ ആശംസയര്‍പ്പിച്ചു. ഷാബു കിളിത്തട്ടില്‍ അദ്ധ്യക്ഷത വഹിച്ചു., ബഷീര്‍ തിക്കോടി സ്വാഗതവും വി കെ റഷിദ് നന്ദിയും പറഞ്ഞു.

English summary
Literature Academy award winner UK Kumaran honoured at Sharjah
Please Wait while comments are loading...