ലുലു സെലിബ്രേറ്റ് മ്യൂസിക് ഡ്രൈവ് ഗ്രാന്റ് ഫിനാലെ ശനിയാഴ്ച്ച

  • Posted By:
Subscribe to Oneindia Malayalam

ഏഷ്യാനെറ്റ് റേഡിയോ ജനപ്രിയ പരിപാടിയായ ലുലു സെലിബ്രേറ്റ് മ്യൂസിക് ഡ്രൈവ് ഗ്രാന്റ് ഫിനാലെ ശനിയാഴ്ച്ച (25-11-2017) അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ല്‍ നടക്കും. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന ഗ്രീന്‍ ഫിനാലെയില്‍ 17 മത്സരാര്‍ത്ഥികളാണ് മാറ്റുരക്കുന്നത്. ഒരു വര്‍ഷം നീണ്ടുനിന്ന റേഡിയോ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത 160 ഗായകരില്‍ നിന്നാണ് അന്തിമ പോരാട്ടത്തിനായി 17 പേരെ തെരഞ്ഞെടുത്തത്.

ദിലീപ് ആവശ്യപ്പെട്ടത് കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ; വാഹനത്തിൽ പ്രത്യേക സജ്ജീകരണം... മുഖം പതിയണം

പരിപാടിയുടെ അവതാരകരായ രാജീവ് കോടമ്പള്ളി, നെല്‍സണ്‍ പീറ്റര്‍ എന്നിവര്‍ക്കൊപ്പം പ്രശസ്ത സംഗീത സംവിധായകന്‍ ഷാന്‍ റെഹ്മാനാണ് ഗ്രാന്റ് ഫിനാലെയിലെ പ്രധാന വിധികര്‍ത്താവ്. ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ട്,മൂന്ന് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യഥാക്രമം 50,000 , 25,000 രൂപ എന്നിങ്ങനെയാണ് സമ്മാനമായി ലഭിക്കുക.

finale

അവസാന റൗണ്ടിലെത്തിയ മറ്റ് മത്സരാര്‍ത്ഥികള്‍ക്കും ആകര്‍ഷക സമ്മാനങ്ങള്‍ ലഭിക്കും. ഗ്രാന്റ് ഫിനാലെയോട് അനുബന്ധിച്ച് പ്രശസ്ത നര്‍ത്തകി പ്രിയാ മനോജിന്റെയും , ശ്രീരാഗം ഡാന്‍സ് ആന്റ് മ്യൂസികിന്റെയും കലാവിരുന്നും ഉണ്ടാകും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
lulu celebrate music drive grand finale on saturday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്