കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി വിദ്യാര്‍ഥികള്‍ക്കുള്ള 'മധുരമെന്‍ മലയാളം' പരീക്ഷയുടെ രജിസ്‌ട്രേഷന്‍ തുടരുന്നു

  • By Meera Balan
Google Oneindia Malayalam News

ദുബായ്: പ്രവാസി വിദ്യാര്‍ഥികളില്‍ മലയാള ഭാഷാഭിരുചി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, മലയാളം മിഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ ചേര്‍ന്ന് നടത്തുന്ന 'മധുരമെന്‍ മലയാളം' പരീക്ഷ പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു.

അഞ്ചാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ളവര്‍ക്കായി പ്രാഥമികതല (ജൂനിയര്‍)ത്തിലും എട്ടു മുതല്‍ 10ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ഉപരിതല (സീനിയര്‍)ത്തിലുമായി ഏപ്രില്‍ 10 ന് ഓണ്‍ലൈന്‍ പരീക്ഷ നടക്കും. ഏപ്രില്‍ എട്ടു വരെ രജിസ്‌ട്രേഷന് സമയമുണ്ട്.

Malayalam Letters

വിദഗ്ദ സമിതി നടത്തുന മൂല്യനിര്‍ണയത്തിന് ശേഷം പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കെല്ലാം കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഓണ്‍ലൈന്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.ഈ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നവര്‍ അടുത്ത ഘട്ടമായ എഴുത്ത് പരീക്ഷക്ക് അര്‍ഹരാകും. തുടര്‍ന്ന് ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളില്‍ നിന്നായി ആദ്യ 15 സ്ഥാനക്കാരെ കണ്ടെത്തും.

ഇവര്‍ക്ക് ഏപ്രില്‍ 24 നു ദുബായില്‍ നടക്കുന്ന 'മധുരമെന്‍ മലയാളം' ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാം. ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് അര ലക്ഷം രൂപയുമാണ് സമ്മാനം. മറ്റു നിരവധി സമ്മാനങ്ങള്‍ വേറെയുമുണ്ട്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.madhyamam.com/madhuramenmalayalam വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

English summary
'Madhuramen Malayalam' Exam registration started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X