കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഅദിന്‍ അക്കാദമിയ്ക്ക് ഐഡിസി ആംബുലന്‍സ് നല്‍കി

  • By Meera Balan
Google Oneindia Malayalam News

ജിദ്ദ: മലപ്പുറം മേല്‍മുറിയിലുള്ള മഅദിന്‍ അക്കാദമിക്ക് ജിദ്ദയിലെ ഇസ്ലാമിക് ദഅവാ കൌണ്‍സില്‍ (ഐ.ഡി.സി) നല്‍കുന്ന ആംബുലന്‍സിന്റെ താക്കോല്‍ദാനം പണ്ഡിതനും പ്രഭാഷകനുമായ എം.പി സുലൈമാന്‍ ഫൈസി നിര്‍വഹിച്ചു. മഅദിന്‍ ഗ്രാന്‍ഡ് മോസ്‌ക്കില്‍ നടന്ന ചടങ്ങില്‍ മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരിയാണ് ആംബുലന്‍സ് സ്വീകരിച്ചത്. കെ.എ.കെ ഫൈസി, അബൂബക്കര്‍ കിഴിശ്ശേരി, ശിബലി പൊന്നാട്, അബൂബക്കര്‍ സഖാഫി തുടങ്ങിയവരും ഇന്‌സാനിയ ഫൌണ്ടേഷന്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

ആംബുലന്‍സ് നല്‍കിയത്തിനു പ്രത്യേകം നന്ദി പറഞ്ഞ ഇബ്രാഹിം ഖലീല്‍ തങ്ങള്‍ ഐ.ഡി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പ്രബോധന പ്രവര്‍ത്തനങ്ങളും മാതൃകാപരവും പ്രശംസനീയവുമാണെന്ന് പറഞ്ഞു. പതിമൂന്ന് ലക്ഷത്തോളം രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലന്‍സ് ആണ് മഅദിന്‍ അക്കാദമിക്ക് ഐ.ഡി.സി നല്‍കിയത്.

IDC, Ambulance

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ഇടുക്കി, പാലക്കാട് ജില്ലകളിലെ ചില ഭാഗങ്ങളില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഐ.ഡി.സി പ്രതിനിധികള്‍ പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറുക്കണക്കിനു ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായം, വിവാഹം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവക്കുള്ള സഹായം തുടങ്ങിയവ ഐ.ഡി.സി നല്‍കി വരുന്നുണ്ട്. റമദാന്‍, പെരുന്നാള്‍ തുടങ്ങിയ സമയങ്ങളില്‍ പിന്നോക്ക പ്രദേശങ്ങളില്‍ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും അടങ്ങിയ കിറ്റുകളുടെ വിതരണവും മൃഗബലികളും നടത്തി വരുന്നുണ്ട്.

English summary
Ma'din Academy get modernized ambulance from IDC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X