കട ഉദ്ഘാടനത്തിനെത്തിയ ദിലീപിന് ദുബായില്‍ പ്രവാസികളുടെ കൂവല്‍

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: നടിയെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്ന നടന്‍ ദിലീപ് ജയില്‍ മോചിതനായ ശേഷം ആദ്യമായി ദുബായിലെത്തിയപ്പോള്‍ ആരാധകരുടെ സമ്മിശ്ര പ്രതികരണം. മലയാളി പ്രവാസികള്‍ ഏറെയുള്ള ദുബായില്‍ ഒരുവിഭാഗം ആളുകള്‍ ദീലീപിനെ കൂവലോടെ വരവേറ്റപ്പോള്‍ കടുത്ത ആരാധകര്‍ ദിലീപിന് കൈയ്യടിയും നല്‍കി.

അമേരിക്കൻ തീരത്തും ഭൂചലനം.. റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തി, ആളപായമില്ല

ദിലീപിന്റെയും നടനും സംവിധായകനുമായ നാദിര്‍ഷ എന്നിവരടുതേടക്കം അഞ്ച് പാര്‍ട്ണര്‍മാര്‍ കരാമയില്‍ ദേ പുട്ട് റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനാണ് ദിലീപ് ദുബായിലെത്തിയത്. പാര്‍ട്ണര്‍മാരുടെ അമ്മമാരാണ് രാവിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. വൈകിട്ട് ദിലീപ് നാടമുറിച്ചും ഉദ്ഘാടനം നിര്‍വഹിച്ചു.

dileep

ദിലീപ് സ്ഥലത്ത് എത്തുമെന്നറിഞ്ഞ് മണിക്കൂറുകള്‍ക്ക് മുന്‍പേ കരാമയിലെ റസ്റ്ററന്റിനടുത്ത് ജനക്കൂട്ടമെത്തിയിരുന്നു. വിവാദത്തിനുശേഷം ആദ്യമായി എത്തുന്നതിനാല്‍ ദിലീപിനെ കാണാന്‍ മലയാളികള്‍ക്ക് കൗതുകം വര്‍ധിച്ചു. സ്ഥലത്ത് ദുബായ് പോലീസിന്റെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു.

ഉദ്ഘാടനത്തിനെത്തിയ ദിലീപ് റസ്റ്ററന്റിന്റെ മുകള്‍ നിലയിലെ ബാല്‍ക്കണിയില്‍ ചെന്ന് താഴേയ്ക്ക് കൈവീശിയപ്പോള്‍ വന്‍ കൂക്കുവിളിയാണുണ്ടായത്. ദിലീപിന്റെ ആരാധകര്‍ ജയ് വിളിക്കുകയും ചെയ്തു. നാലുദിവസത്തെ വിദേശ സന്ദര്‍ശനത്തിനായാണ് ദിലീപിന് അനുമതി ലഭിച്ചത്. അടുത്തദിവസം തന്നെ ദിലീപ് കേരളത്തിലേക്ക് മടങ്ങും.


English summary
Controversial Malayalam actor Dileep opens restaurant in Dubai
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്