മലയാളി യുവാവ് സൗദിയില്‍ വാഹനത്തില്‍ കിടന്ന് തണുത്ത് മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

സൗദി: ശക്തമായി മഴയില്‍ കുടുങ്ങി കിടന്ന വാഹനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ മലയാളി യുവാവ് തണുത്ത് മരിച്ചു. മലപ്പുറം പുന്നക്കാട് സ്വദേശി ശിഹാബ് 32 വയസ്സ് ആണ് അതിധാരുണമായി മരണത്തിന് കീഴടങ്ങിയത്.

സ്വകാര്യ സ്ഥാപനത്തിലെ ഔട്ട്‌ഡോര്‍ സെയില്‍സ് വിഭാഗത്തിലെ ജീവനക്കാരനായ ശിഹാബ് സാധനങ്ങള്‍ ഡെലിവറി ചെയ്യാനായാണ് മിനിവാനില്‍ യാത്ര തിരിച്ചത്. ശക്തമായ മഴയില്‍ കുടുങ്ങിയ വാഹനം റോഡില്‍ നിന്ന് തെന്നിമാറി വഴിയരികിലേക്ക് നീങ്ങുകയായിരുന്നു. തൊട്ടടുത്ത് അപകടത്തില്‍പ്പെട്ട മറ്റൊരു വാഹനം ശിഹാബിന്റെ വാഹനത്തില്‍ കുടുങ്ങി കിടന്നതൊടെ പുറത്തിറങ്ങാന്‍ കഴിയാതെ ഇയാള്‍ വാഹനത്തില്‍ കുടുങ്ങുകയായിരുന്നു.

dead-body

അതി ശൈത്വവും രാത്രിയായതും വേണ്ടത്ര വെളിച്ചമില്ലാഞ്ഞതും ഇദ്ദേഹത്തിന്റെ ഭയപ്പെടുത്തി അതിനിടയില്‍ സംഭവിച്ച ഹ്യദയാഘാതമാണ് മരണത്തിന് കാരണമായത്. നാലു വര്‍ഷമായി ശിഹാബ് സൗദിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

English summary
Malayali dies as heavy rain lashed in Saudi
Please Wait while comments are loading...