കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിബിയയിലെ ആഭ്യന്തര യുദ്ധത്തില്‍ നിന്നും രക്ഷപ്പെടാനാകാതെ മൂന്നംഗ മലയാളി കുടുംബം;വീഡിയോ

Google Oneindia Malayalam News

തിരുവല്ല: ലിബിയയിലെ ആഭ്യന്തര യുദ്ധത്തില്‍ നിന്നും രക്ഷപ്പെടാനാകാതെ മലയാളി കുടുംബം ദുരിതത്തില്‍. തിരുവല്ല സ്വദേശി തോമസ് ഫിലിപ്പും കുടുംബവുമാണ് യെമനില്‍ അകപ്പെട്ടത്. ഇവര്‍ എങ്ങനെയെങ്കിലും നാട്ടില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലാണ് തോമസിന്റെ അമ്മയും ബന്ധുക്കളും .

സബ്രാത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഷെല്‍ ആക്രമണത്തില്‍ കോട്ടയം വെളിയന്നൂര്‍ സ്വദേശികളായ സുനുവും മകന്‍ പ്രണവും മരിച്ചിരുന്നു . ഇവര്‍ താമസിച്ച ഫ്‌ളാറ്റിന്റെ താഴത്തെ നിലയിലാണ് തോമസും കുടുംബവും താമസിച്ചത് . അന്ന് നടന്ന ഷെല്ലാക്രമണത്തില്‍ നിന്നും കുടുംബം കഷ്ടിച്ചാണ് രക്ഷപ്പെട്ടത് .

Libya

സബ്രാത്തിലുള്ള ആശുപത്രിയില്‍ ഫാര്‍മസി വിഭാഗത്തിലാണ് തോമസ് ജോലി ചെയ്യുന്നത് . ഭാര്യ സൂസന്ന നഴ്‌സാണ് . പതിനൊന്നുകാരനായ മകന്‍ രൂപന്‍ അഞ്ചാം ക്‌ളാസ് വിദ്യാര്‍ഥിയാണ് . നൂറുകണക്കിന് മലയാളികള്‍ ലിബിയയില്‍ കുടുങ്ങി കിടക്കുന്നെന്നാണ് വിവരം . ജോലി വിടാന്‍ കമ്പനി അധികൃതര്‍ അനുമതി നല്‍കാത്തതാണ് പല കുടുംബങ്ങള്‍ക്കും തിരിച്ചടിയായത് . മുന്‍പ് ലിബിയയില്‍ നിന്ന് ഒട്ടേറെ മലയാളി നഴ്‌സുമാര്‍ മടങ്ങിയെത്തിയിരുന്നു .

English summary
Malayali family trapped in Libya, seek help.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X