കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരീരം തളർന്ന് പോയ എത്യോപ്യൻ സ്വദേശിനിക്ക് നാട്ടിലെത്താൻ കൂട്ടായത് മലയാളി നഴ്സ്

Google Oneindia Malayalam News

ദുബായ്: പ്രതീക്ഷകളുമായി കടൽകടന്നെത്തിയ ഏത്യോപ്യൻ സ്വദേശിനി നജാതിന് തൻറെ നിസ്സഹായ അവസ്ഥയിൽ കൂട്ടിനെത്തിയത് മലയാളി നഴ്സ്. ദുബായിലെ സ്വദേശി വീട്ടിൽ ജോലിക്ക് എത്തിയ എത്യോപ്യൻ സ്വദേശിനിയായ ഇരുപത്തിയേഴുകാരി നജാതിനെ യുഎഇ ലെത്തി രണ്ടാം ദിവസമാണ് അബോധാവസ്ഥയിൽ ദുബായ് മൊഡേൺ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വീട്ടിൽ പെട്ടെന്ന് തളർന്നു വീഴുകയായിരുന്നുവെന്ന് പറഞ്ഞാണ് വീട്ടുടമ നജാതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെതെങ്കിലും പിന്നീട് വീട്ടുടമയെ ബന്ധപ്പെടാൻ ആശുപത്രി അധിക്രതർക്ക് സാധിച്ചില്ല.

ശകുന്തളയ്ക്ക് ലോട്ടറിയടിച്ചിരുന്നതായി സൂചന! സംശയം കള്ളപ്പണ മാഫിയയിലേക്ക്ശകുന്തളയ്ക്ക് ലോട്ടറിയടിച്ചിരുന്നതായി സൂചന! സംശയം കള്ളപ്പണ മാഫിയയിലേക്ക്

അതിനിടെ നജാതിനെ കൂടുതൽ വിശദമായ പരിശോധനകൾക്ക് വിധേയമാക്കുകയും ജീവൻ രക്ഷിക്കുന്നതിനുള്ള ചികിത്സകൾ ആരംഭിക്കുകയും ചെയ്തു. മേഡേൺ ആശുപത്രിയിൽ ജോലിക്കുണ്ടായിരുന്നു തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി ശ്രീനിഷയും സഹപ്രവർത്തകർക്കുമാണ് നജാതിൻറെ ദൈനംദിന കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്നത്. പിന്നീട് ഏഴുമാസത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യ സ്ഥിതിയിൽ മാറ്റങ്ങൾ പ്രകടമായതിനെ തുടർന്ന് നജാതിനെ സ്വദേശത്തേക്ക് കൊണ്ട് പോവാൻ ആശുപത്രി അധിക്രതർ തീരുമാനിക്കുകയായിരുന്നു. ഏറെ പ്രതിസന്ധികളിലൂടെ കൈകാര്യം ചെയ്യേണ്ട വലിയ ദൌത്വം ആശുപത്രി അധിക്രതർ ശ്രീനിഷയെയും പൂനം സ്വദേശിനിയായ ഡോ. സോനം ലൻഗ്ഡെ, ഡോ.സാദ് അബ്ബാസ് അൽ അബ്ബാസി എന്നിവരെ ഏൽപിക്കുകയായിരുന്നു. ഇതിനിടെ എത്യോപ്യൻ കോൺസലേറ്റുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് വേണ്ട കടലാസ് വർക്കുകൾ പൂർത്തിയാക്കുകയും ചെയ്തു. വിമാനത്തിലെ നാല് സീറ്റുകൾ മടക്കിവച്ചു പ്രത്യേക സ്ട്രച്ചറിൽ, ഇസിജി, പോർടബിൾ വെൻ്റിലേറ്റർ, പൾസ് ഓക്സിമീറ്റർ, സക് ഷൻ ഉപകരണം, ദ്രാവകം നൽകുന്നതിനുള്ള കുഴൽ, മരുന്നുകൾ, ഒക്സിജൻ സിലിണ്ടർറുകൾ, ചാർജറുകൾ, ബാറ്ററികൾ തുടങ്ങിയ ഉപകരണങ്ങൾ ഘടിപ്പിച്ചായിരുന്നു യാത്ര.

whatsappimage2018

ഒട്ടും പരിചിതമല്ലാത്ത ഒരു രാജ്യത്തേക്ക് അതും ഇത്തരത്തിലുള്ള ഒരു ദൌത്വവുമായി പോകുവാൻ ആദ്യം ധൈര്യം തോന്നിയില്ലെങ്കിലും സഹോദരിക്ക് തുല്യമായി സ്നേഹിച്ച നജാതിൻറെ മുഖം ഓർത്തപ്പോൾ എല്ലാം മറക്കുകയായിരുന്നുവെന്ന് ശ്രീനിഷ പറഞ്ഞു. മൂന്നര മണിക്കൂറോളം വിമാന യാത്ര ചെയ്താണ് അഡിസ് അബബയിലെത്തിയത്. ബ്ലാക് ലയൺ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് നജാതിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസം അവിടെ ഹോസ്പിറ്റലിൽ തങ്ങുകയും തുടർ ചികിത്സ നടത്തുന്ന ഡോക്ടറുമായി വിവരങ്ങൾ കൈമാറുകയും ചെയ്തതിനു ശേഷമാണ് സംഘം ദുബായിലേക്ക് മടങ്ങിയത്.

whatsappimage2018

തൻറെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളിലൂടെയാണ് താൻ സഞ്ചരിച്ചതെന്ന് ശ്രീനിഷ വ്യക്തമാക്കി. ദുബായിൽ ചികിത്സ നടത്തിയ ഇനത്തിൽ ഏതാണ്ട് ഇരുപത് ലക്ഷം ദിർഹമാണ് മേഡേൺ ആശുപത്രി അധിക്രതർ ആരാരുമില്ലാത്ത നജാതിനു വേണ്ടി ചെലവഴിച്ചത്. തങ്ങളുടെ ആതുര സേവനത്തിനിടെ ഇത്തരത്തിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ടെന്ന് അധിക്രതർ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സിഇഒ ഡോ.കിഷൻ പക്കൽ, മെഡിക്കൽ ഡയറക്ടർ ഡോ.രോഹിത് കുമാർ, ഡോ.സാദ് അൽ അബ്ബാസി എന്നിവരും നാട്ടിൽ നിന്ന് ഡോ.ഹഫീസ് റഹ്മാൻ വീഡിയോ കോർണഫറൻസിലൂടെയും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.

ഫേസ്ബുക്ക് പൂട്ടിക്കെട്ടണമെന്ന് ആഹ്വാനം! സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു, ഡിലീറ്റ് ചെയ്തില്ലേങ്കില്‍!ഫേസ്ബുക്ക് പൂട്ടിക്കെട്ടണമെന്ന് ആഹ്വാനം! സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു, ഡിലീറ്റ് ചെയ്തില്ലേങ്കില്‍!

English summary
malayali Nurse helped ethiopian lady to reach their hometown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X