കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരറിയാത്ത നാടറിയാത്ത പ്രവാസി മലയാളി വേദന കാഴ്ചചയാകുന്നു

  • By Meera Balan
Google Oneindia Malayalam News

ദുബായ്: പെട്ടന്നൊരു ദിവസം നമ്മുടെ നാടും വീടും എന്തിന് സ്വന്തം പേര് പോലും മറന്ന് പോകുന്ന അവസ്ഥയുണ്ടായാല്‍ എന്ത് സംഭവിയ്ക്കും? ഒന്നും ഓര്‍ക്കാനും അറിയാനും കഴിയാത്ത അവസ്ഥ ഭീകരമായിരിയ്ക്കും. ഇത്തരം ഒരു അവസ്ഥയിലാണ് 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുഎഇയില്‍ എത്തിയ ഒരു മലയാളി.

60 വയസ് പിന്നിടുന്ന മലയാളിയാണ് തന്റെ ബന്ധുക്കളെയും മറ്റും തിരയുന്നത്. സ്വന്തം പേര് പോലും ഇദ്ദേഹം മറന്ന് പോയിരിയ്ക്കുന്നു. പാസ്‌പോര്‍ട്ട് രേഖകളില്‍ അബ്ദുള്ള പുനത്തില്‍ ഉസ്മാന്‍ എന്നാണ് ഇദ്ദേഹത്തിന്ററെ പേര് രേഖപ്പെടുത്തിയരിയ്ക്കുന്നത്. ആ പേര് പോലും തന്റേതാണെന്ന് തിരിച്ചറിയാന്‍ ഈ മധ്യവസയ്ക്കന് കഴിയുന്നില്ല.

abdulla

പ്രമേഹവം വാര്‍ധക്യ സഹജമായ അസുഖങ്ങളും മൂലം ദുബായ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം. പ്രമേഹം മൂലം കാലില്‍ രൂപപ്പെട്ട വ്രണം പഴുത്ത് പൊട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ബന്ധുക്കളെ തിരയാനും സഹായം എത്തിയ്ക്കാനും മുന്നിട്ടിറങ്ങിയത് മാധ്യമപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ബഷീര്‍ മാറഞ്ചേരി

അദ്ദേഹം ഫേസ്ബുക്കിലും മറ്റും മധ്യവയസ്‌ക്കനെ പറ്റി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒട്ടേറെ പ്രവാസികള്‍ ആസുപത്രിയിലെത്തി. എന്നാല്‍ ആര്‍ക്കും മധ്യവയസ്‌ക്കനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മലബാര്‍ മേഖലയില്‍ നിന്നുള്ള ആളായിരിയ്ക്കാം എന്നാണ് സംശയം.

വളരെ കുറച്ച് മാത്രം സംസാരിയ്ക്കുന്ന മധ്യവസയ്ക്കന്‍ തന്റെ നാട് പലപ്പോഴും മാറ്റി പറയുകയാണ്.തൃശ്ശൂരാണെന്നും, കോഴിക്കോടാണെന്നും, മലപ്പുറത്താണെന്നും ഇദ്ദേഹം പറയുന്നുണ്ട്. ദുബായില്‍ കഴിഞ്ഞ 26 വര്‍ഷങ്ങളായി ഒരു അറബിയുടെ വീട്ടില്‍ ജോലി ചെയ്യുകയാണ് മധ്യവയ്ക്കന്‍. ഇദ്ദേഹം മലബാറില്‍ നിന്നുള്ളയാണെന്ന് അടുത്ത സുഹൃത്തായ ഖാലിദ് പറയുന്നു. എന്നാല്‍ ഇദ്ദേഹത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഖാലിദിനും അറിയില്ല. യുഎഇയില്‍ എത്തിയ ശേഷം ഒരിയ്ക്കല്‍ പോലും മധ്യവയസ്‌ക്കന്‍ തന്റെ നാട്ടിലേയ്ക്ക് മടങ്ങിയിട്ടില്ലെന്നാണ് സൂചന.

English summary
Malayali who landed in Dubai 40 years ago has never gone home.Cannot remember details of his family or home town
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X