ദുബായ്: മിനിസ്‌കേര്‍ട്ടിലെത്തിയ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, മധ്യവയസ്‌കനെ ജയിലിലടച്ചു
ദുബായ്: സൂപ്പര്‍മാര്‍ക്കറ്റില്‍ മിനിസ്‌കേര്‍ട്ട് ധരിച്ചെത്തിയ സ്ത്രീയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച 57കാരനെ ജയിലിലടച്ചു. ബ്രിട്ടീഷ് പൗരനെയാണ് സ്ത്രീയെ ഉപദ്രവിച്ച കുറ്റം ചുമത്തി ദുബായില്‍ ജയിലിലടച്ചത്. കുറ്റാരോപിതനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി നടപടിയെ വിമര്‍ശിച്ച മേല്‍ക്കോടതിയാണ് പ്രതിയെ ജയിലിലടക്കാന്‍ ഉത്തരവിട്ടത്.
Read also: പോണ്‍ സൈറ്റില്‍ നിന്ന് പണമുണ്ടാക്കി, ചെന്നൈ ടെക്കി ദമ്പതികള്‍ക്ക് സംഭവിച്ചത്!!!
മൂന്ന് മാസത്തെ തടവ് ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്താനാണ് ദുബായ് കോടതിയുടെ വിധി. ജുമൈറയിലെ പ്ലസ് പോയിന്റ് സൂപ്പര്‍മാര്‍ക്കറ്റില്‍ ജനുവരി അഞ്ചിനായിരുന്നു സംഭവം. എന്നാല്‍ സ്ത്രീയുടെ പേര്, പ്രായം, പൗരത്വം എന്നിവ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

മനപ്പൂര്‍വ്വം സിഗരറ്റ് പാക്കറ്റ് നിലത്തിട്ട ശേഷം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീയുടെ കാലുകള്‍ക്കിടയില്‍ മൊബൈല്‍ ക്യാമറ വെച്ച് വീഡിയോ എടുക്കാന്‍ ശ്രമിച്ചതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.ഇയാളുടെ ഫോണില്‍ സ്ത്രീ വിളിച്ചതുപ്രകാരമെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി ക്യാമറയിലും ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഏപ്രിലില്‍ ദുബായി ക്രിമിനല്‍ കോടതി കേസില്‍ വാദം കേട്ടപ്പോള്‍ ലൈംഗികാതിക്രമമുള്‍പ്പെടെയുള്ള കുറ്റം ഇയാള്‍ നിഷേധിക്കുകയായിരുന്നു. കീഴ്‌ക്കോടതി വെറുതെവിട്ട പ്രതിക്കാണ് മേല്‍ക്കോടതി ശിക്ഷ വിധിച്ചത്.












Click it and Unblock the Notifications