ഷാര്‍ജ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പാകിസ്താനിയെ പ്രവാസികള്‍ പിടികൂടി
ഷാര്‍ജ: ഭാര്യയെ വെട്ടിക്കൊപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പാകിസ്താനിയെ പ്രവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഷാര്‍ജയിലാണ് സംഭവം. കുടുംബകലഹത്തെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പാകിസ്താനിയെയാണ് പ്രവാസികള്‍ പിടികൂടിയത്.
അബുഷഗരയില്‍ ഒരു മുറി വാടകയ്ക്ക് എടുത്താണ് പാകിസ്താനിയും ഭാര്യയും താമസിച്ചിരുന്നു. സംഭവം ദിവസം ഇവര്‍ തമ്മില്‍ വഴക്കിടുന്നത് അയല്‍ക്കാരും കേട്ടിരുന്നു. എന്നാല്‍ അല്‍പ്പ സമയത്തിനകം സ്ത്രീയുടെ അലര്‍ച്ചയും നിലവിളിയും കേട്ടു. മുറിയ്ക്ക് മുന്നിലെത്തുമ്പോള്‍ രക്തം പുറത്തേയ്ക്ക് ഒഴുകുന്ന കാഴ്ചയാണ് അയല്‍ക്കാര്‍ കണ്ടത്.

കൊന്നു
മുറിയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയിലായിരുന്നു ഭാര്യ. തലയ്ക്കും കഴുത്തിനും മാരകമായി പരിക്കേറ്റിരുന്നു.

രക്ഷപ്പെടാന്‍
കൊലപാതകത്തിന് ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു പാകിസ്താനി

പിടികൂടി
പ്രവാസികള്‍ ഉള്‍പ്പെട്ട ഒരു സംഘം യുവാക്കള്‍ പാകിസ്താനിയെ പിടികൂടി. രക്ഷപ്പെടാന്‍ അനുവദിയ്ക്കാതെ ഇയാളെ പൊലീസിന് കൈമാറി.

സമ്മതിച്ചു
ദാമ്പത്യകലഹത്തെത്തുടര്‍ന്നാണ് താന്‍ ഭാര്യയെ കൊന്നതെന്് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

ഫോറന്‍സിക് ലാബിലേയ്ക്ക്
കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം ഫോറന്‍സിക് ലാബിലേയ്ക്ക് മാറ്റി.












Click it and Unblock the Notifications