
ഒമാന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി നിലച്ചു; വലഞ്ഞ് ജനങ്ങള്‍, ഇന്ന് സ്‍കൂളുകള്‍ക്ക് അവധി
മസ്കത്ത്: ഒമാനില്‍ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങി. തലസ്ഥാനം അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വൈദ്യുതി വിതരണം മുടങ്ങിയത്.
വീടുകളും ഓഫിസുകളും എല്ലാം ഇരുട്ടിലായി. അപ്രതിക്ഷിതമായി ഉണ്ടായ തകരാറിൽ ട്രാഫിക് സിഗ്നലുകളും കണ്ണടച്ചതോടെ ഗതാഗതവും താറുമാറായി.
മസ്കത്ത് രാജ്യാന്തര വിമാനത്താവളം, ഒമാൻ വിമാനത്താവളം എന്നിവയുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു. രാത്രിയോടെയാണ് ചില പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. പല മേഖലകളിലും വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രധാന വിതരണ ശൃംഖലയിലാണു തടസ്സം നേരിട്ടത്.
അതേസമയം അവശ്യസര്‍വീസുകളായ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ളവ ജനറേറ്റുകളുടെ സഹായത്തോടെ സുഗമമായി പ്രവര്‍ത്തിച്ചു.പെട്രോൾ പമ്പുകളുടെ പ്രവർത്തനവും താറുമാറായി. ഇതോടെ നഗരത്തിലെ പമ്പുകൾക്ക് മുമ്പിൽ വാഹനങ്ങളുടെ നീണ്ട നിര അനുഭവപ്പെട്ടു. നഗരത്തിലെ മാളുകളുടെ പ്രവർത്തനത്തെയും വൈദ്യുതി തടസം ബാധിച്ചു.
ഒപ്പം നടക്കാൻ ഇനി ദേവു ഇല്ല... നെഞ്ച് പിളർന്ന് രജനിയും ഹരീഷും, നാടിന്റെ നോവായി അഭിരാമി
സ്ഥിതി കണക്കിലെടുത്ത് പ്രതിസന്ധി ബാധിച്ച പ്രദേശങ്ങളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവസ്ഥ വിലയിരുത്തിയ ശേഷം ബുധനാഴ്ച ക്ലാസുകൾ ആരംഭിക്കും. അധിക ഉപയോഗം കാരണം പ്രധാന പവര്‍ഗ്രിഡിലുണ്ടായ തകരാറാണ് ഒമാനിലെ വൈദ്യുതി മുടങ്ങിയതിലേക്ക് നയിച്ചതെന്ന് അധികൃതർ അറിയിച്ചു.
ഇലക്ട്രിസിറ്റി മെയിന്‍ ഇന്റര്‍കണക്ടഡ് സിസ്റ്റത്തിലുണ്ടായ തകറാണ് രാജ്യത്ത് വൈദ്യുതി മുടങ്ങാന്‍ കാരണമായതെന്ന് ഒമാനിലെ അതോറ്റിറി ഫോര്‍ പബ്ലിക് സര്‍വീസസ് പുറത്തിറക്കിയ പ്രസ്‍താവനയിലും വ്യക്തമാക്കുന്നു
ഒന്ന് സൂക്ഷിച്ചാൽ അഡിസിറ്റി എന്ന വില്ലനെ അകറ്റി നിർത്താം... ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി