കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായന സംസ്‌കാരത്തിന്റെ അടയാളം: എംഎം അക്ബര്‍

വായന മനുഷ്യസംസ്‌കാരത്തെ പരിപോഷിപ്പിക്കുകയല്ല, നിര്‍മ്മിക്കുക തന്നെയാണെന്ന് അദ്ദേഹം ഉദാഹരണസഹിതം സമര്‍ത്ഥിച്ചു.

Google Oneindia Malayalam News

ദുബായ്: വായന സംസ്‌കാരത്തിന്റെയും ധിഷണയുടെയും അടയാളമാണെന്നും എഴുത്തിനെയും വായനയെയും ആശ്രയിച്ചാണ് സമൂഹത്തിന്റെ സുസ്ഥിരതയും ദേശത്തിന്റെ പുരോഗതിയും നാഗരികതയുടെ വളര്‍ച്ചയും നിലകൊള്ളുന്നതെന്നും ഗ്രന്ഥകാരനും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം.എം. അക്ബര്‍ അഭിപ്രായപ്പെട്ടു. ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയില്‍ ''വായനയുടെ വസന്തം'' എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വ്വഹിക്കുക്കയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്രാ പുസ്തകമേള എന്നത് കേവലം ആലങ്കാരിക പദങ്ങളിലൊതുക്കാതെ ലോകത്തെ എല്ലാ പ്രധാനഭാഷകളിലുമുള്ള പ്രസാധകരെയും വിശ്വപ്രസിദ്ധരായ എഴുത്തുകാരെയും അണിനിരത്തിയ ഈ പുസ്തകമേള സമ്പുഷ്ടമായ ധൈഷണികലോകത്തിന്റെ പരിച്ചേദമാണെന്നും ഷാര്‍ജാ ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണത്തിന്റെ മകുടോദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

bookreleasing1

വായന മനുഷ്യസംസ്‌കാരത്തെ പരിപോഷിപ്പിക്കുകയല്ല, നിര്‍മ്മിക്കുക തന്നെയാണെന്ന് അദ്ദേഹം ഉദാഹരണസഹിതം സമര്‍ത്ഥിച്ചു. വിഷ്വല്‍ മീഡിയ വഴിയുള്ള വായനയും കാഴ്ചയും അറിവ് നല്‍കിയേക്കും, പക്ഷെ അതൊരിക്കലും യഥാര്‍ത്ഥ വായനയ്ക്ക് പകരം നില്കില്ല. വായന ഭാവനകളെ ത്രസിപ്പിക്കുകയും മനുഷ്യന്റെ അന്വേഷണത്വര വര്‍ധിപ്പിക്കുകയും അതുവഴി ഗവേഷകരെയും ശാസ്ത്രഞ്ജരെയും സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോള്‍ കാഴ്ച അതിന്റെയെല്ലാം അവസാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായന അനുഭവവും ആസ്വാദനവും അതിലൂടെ സഞ്ചരിക്കുന്നത്തിന്റെ അനുഭൂതിയുമുണ്ടാക്കുന്നു. ക്രിയേറ്റിവിറ്റിയുടെ വിവിധതലങ്ങളിലേക്ക് മനുഷ്യനെ കൈപിടിച്ചുനടത്തുന്നത് പരന്ന വായന മാത്രമാണ്. ഓരോ തലമുറയും ചെയ്തുവെച്ചിടത്ത്‌നിന്നും അടുത്ത തലമുറ തുടങ്ങുന്നിടത്താണ് നാഗരികത വികാസം പ്രാപിക്കുന്നത് എങ്കില്‍ എഴുത്തും വായനയുമാണ് അതിന് മനുഷ്യസമൂഹത്തെ പ്രാപ്തമാക്കുന്നത്. മനുഷ്യരെ ഇതര ജന്തുജീവജാലങ്ങളില്‍നിന്നും വിത്യസ്തമാക്കുന്നത് അവന് എഴുതാനും വായിക്കാനും ലഭിച്ച സൗഭാഗ്യം നിമിത്തമത്രെ. മനുഷ്യന്റെ വികാരവിചാരങ്ങള്‍ക്ക് മൂര്‍ത്തരൂപം നല്‍കുന്നതും യഥേഷ്ടം ശബ്ദതാരാവലി പ്രദാനം ചെയ്യുന്നതും വായന നല്‍കുന്ന പ്രത്യുല്പന്നങ്ങളാണ്.

mmakbar3

വിശുദ്ധ ഖുര്‍ആനില്‍ ഒന്നാമതായി അവതരിച്ച സൂക്തത്തില്‍ പേനകൊണ്ട് എഴുതാനും അവനറിയാത്തത് പഠിപ്പിക്കുകയും ചെയ്തുവെന്ന വചനത്തില്‍ നാഗരികതയുടെ വളര്‍ച്ചാക്രമം അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ആധുനികപഠനങ്ങളുടെ പിന്‍ബലത്തില്‍ അദ്ദേഹം വിശദീകരിച്ചു. ഇതരസസ്തനികളില്‍ അവയുടെ ശരീരത്തിലെ ചലിക്കുന്ന അവയവങ്ങള്‍ക്ക് ആനുപാതികമായാണ് ചലനങ്ങള്‍ നിയന്ത്രിക്കുന്ന തലച്ചോറിലെ മോര്‍ട്ടോകോര്‍ട്ടക്‌സില്‍ ന്യൂറോണുകള്‍ ക്രമീകരിച്ചിട്ടുള്ളത് എങ്കില്‍ മനുഷ്യരുടെ തലച്ചോറുകളില്‍ കൈകളെ നിയന്ത്രിക്കുന്ന ന്യൂറോണുകളുടെ അളവ് പതിന്മടങ്ങാന്നെന്നത് മോര്‍ട്ടോകോര്‍ട്ടക്‌സി സ്‌നാപ് വഴി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

ഇതാണ് മനുഷ്യരെ നിരന്തരം എഴുതാന്‍ പ്രാപ്തനാക്കുന്നത്. മനുഷ്യന്റെ പൂര്‍വ്വികരെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്ന ചിമ്പാന്‍സികളുടെ തലച്ചോറിലേക്കുള്ള രക്തചംക്രമണത്തേക്കാള്‍ ആറിരട്ടിയാണ് മനുഷ്യശരീരത്തിന്റെ വെറും രണ്ടുശതമാനം മാത്രമുള്ള തലച്ചോറില്‍ നടക്കുന്നത് എന്നതും മൊത്തം രക്തചംക്രമണത്തിന്റെ 20 ശതമാനവും തലച്ചോറിലേക്കാണ് എന്നതും മനുഷ്യന്റെ സവിശേഷമായ കഴിവിന്റെ നിദാനമാണ്.

bookfairaudence2

നിരന്തരമായ വായന ആയുസ്സ് വര്‍ധിപ്പിക്കുമെന്ന് ആധുനികഗവേഷണപഠനങ്ങള്‍ വിശദീകരിക്കുന്നു. അമേരിക്കയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന 'ദ ജേര്‍ണല്‍ ഓഫ് സോഷ്യല്‍ സയന്‍സി'ന്റെ 2016 സെപ്റ്റംബര്‍ ലക്കത്തില്‍ ഇതിന്റെ വിശദമായ പഠനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തലച്ചോറിന്റെ ഘടനയായ ടിഷ്യുകള്‍ക്കുള്ള വ്യായാമം വായനയാണെന്നും അല്ഷിമേയ്‌സ്, ഡിമന്‍ഷ്യരോഗങ്ങള്‍ വായനയുള്ളവരില്‍ അപൂര്‍വ്വമാണെന്നും ഈ പഠനം വ്യക്തമാക്കുന്നു. പുസ്തകമേള നടക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ കോണ്‍ഫറന്‍സ് ഹാളില്‍ തിങ്ങിനിറഞ്ഞ സദസ്സാണ് പ്രഭാഷണം ശ്രവിക്കാന്‍ എത്തിച്ചേര്‍ന്നത്.

മുഹമ്മദ് അമാനി മൌലവിയുടെ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയുടെ പരിഷ്‌കരിച്ച പതിപ്പിന്റെ അന്താരാഷ്ട്രതലപ്രകാശനം ഷാര്‍ജാമതകാര്യവിഭാഗം ഗൈഡന്‍സ് സെന്റര്‍ മേധാവി ഡോ. സാലിം മുഹമ്മദ് അല്‍ ദൗബി പുസ്തകമേളയുടെ ഏഷ്യന്‍ പബ്ലിക്കേഷന്‍സ് ചീഫ് ആയ മോഹന്‍ കുമാറിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡ എ.പി. അബ്ദുസ്സമദ് (സാബീല്‍) സംബന്ധച്ചു. വൈസ് പ്രസിഡണ്ട് ഹുസൈന്‍ കക്കാട് സ്വാഗതവും ജന. സിക്രട്ടറി സി.ടി. ബഷീര്‍ നന്ദിയും പറഞ്ഞു.

English summary
MM Akbar talking about raeding habit at Sharjah International Book Fair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X