കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വ്വതും സ്മാര്‍ട്ട്; ദുബായ് എമിഗ്രേഷന്‍ ആപ്ലിക്കേഷനില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി

സ്വദേശികള്‍ക്കും സ്ഥിരതാമസക്കാര്‍ക്കും, കമ്പനികള്‍ക്കും ഒരേ പോലെ പ്രയോജനപ്പെടുന്ന സ്മാര്‍ട്ട് ആപഌക്കേഷനാണ് ജി.ഡി.ആര്‍.എഫ്.എ.

Google Oneindia Malayalam News

ദുബായ്: ദുബായ് വിസയിലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് താമസകുടിയേറ്റ സഹായം നല്‍കാന്‍ എമിഗ്രേഷന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ സൗകര്യം ഒരുക്കി. ജി ഡി ആര്‍ എഫ് എ എന്ന ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് ദുബായിയുടെ ആപ്ലിക്കേഷനിലാണ് ഇതിനുള്ള സംവിധാനം ഉള്ളത്. ഡൊമസ്റ്റിക് ഹെല്‍പ്പേഴ്‌സ് എന്ന പേരില്‍ ആപ്ലിക്കേഷനില്‍ ഇനി പുതിയ ഓപ്ഷന്‍ കൂടി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഇതിലുടെ ഈ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാനും, അന്വേഷണങ്ങള്‍ ലഭ്യമാക്കാനും ഉപഭോക്താവിനു കഴിയും. സ്വദേശികള്‍, ലേബര്‍ സപ്ലയര്‍ എജന്‍സി, താമസവിസയുള്ളവര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കാണ് ഈ ഓപ്ഷനിലൂടെ സഹായം ലഭ്യമാകുക. സഹായം ആവശ്യമുള്ളവര്‍ ഏതു തരത്തിലുള്ള സഹായമാണ് ആവശ്യമുള്ളത് എന്ന് ആപ്ലിക്കേഷനില്‍ ആദ്യം ടൈപ് ചെയ്യണം. പിന്നീട് ഉപഭോക്താവിന്റെ പേര്, ലിംഗം, രാജ്യം, ജനന തിയ്യതി, പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍, ലഭിക്കേണ്ട സേവനം, രേഖകള്‍ എന്നിവ വെച്ച് എമിഗ്രേഷന്‍ വിഭാഗത്തിന് ആപ്ലിക്കേഷനിലുടെ അപേക്ഷ സമര്‍പ്പിക്കണം.

app

തുടന്ന് അപേക്ഷകന് ഒരു നമ്പര്‍ മൊബൈല്‍ സന്ദേശമായി ലഭിക്കും. ഈ നമ്പര്‍ കൊണ്ട് അപേക്ഷകളുടെ നിജസ്ഥിതി അറിയുവാനുള്ള ഓപ്ഷനില്‍ പോയി സെര്‍ച്ച് ചെയ്താല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും നടപടി അറിയാനും കഴിയും. ആദ്യഘട്ടത്തില്‍ വകുപ്പ് നല്‍കി വരുന്ന ഈ സേവനങ്ങള്‍ക്ക് പുറമെയാണ് ആപ്പില്‍ ഈ സംവിധാനം നിലവില്‍ വന്നിരിക്കുന്നത്.

ദുബായിയെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റുന്നതിന്റെ ഭാഗമായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തുമിന്റെ പ്രഖ്യാപനത്തിന് ചുവടു പിടിച്ചാണ് ജി.ഡി.ആര്‍.എഫ്.എ ദുബായ് തങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് ആഹ്മദ് അല്‍ മറി 2014 ലാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.

സ്വദേശികള്‍ക്കും സ്ഥിരതാമസക്കാര്‍ക്കും, കമ്പനികള്‍ക്കും ഒരേ പോലെ പ്രയോജനപ്പെടുന്ന സ്മാര്‍ട്ട് ആപഌക്കേഷനാണ് ജി.ഡി.ആര്‍.എഫ്.എ. ദുബായ് എമിഗ്രേഷന്റെ സേവനങ്ങള്‍ എവിടെ വെച്ചും ഉപഭോക്താവിന് അറിയാനും പ്രവര്‍ത്തികമാക്കാനും കഴിയുന്നത് കൊണ്ട് സര്‍വിസ് സെന്ററുകളെ സമീപിക്കാതെ തന്നെ പൊതുജനങ്ങള്‍ക്ക് അവരുടെ സമയം, പണം, അദ്ധ്വാനം എന്നിവ ലാഭിക്കുവാനും തൃപ്തികരമായ സേവനം നിര്‍വ്വഹിക്കുവാനും കഴിയുന്ന തരത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തന രീതി. ഗൂഗ്ള്‍ പ്‌ളേ, ആപ്പിള്‍ സ്റ്റോര്‍ തുടങ്ങിയ വിവിധ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

mg21

ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സിന്റെ സേവന വിഭാഗമായ അമര്‍ സര്‍വിസുകളുടെ ,സേവനങ്ങള്‍, സ്വദേശികള്‍, താമസ വിസയുള്ളവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജി സി സി രാജ്യത്ത് നിന്നുള്ളവര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ടുള്ള താമസകുടിയേറ്റ വിവരങ്ങളുടെ വിശദമായ അറിയിപ്പുകളും ആപ്ലിക്കേഷനില്‍ ലഭ്യമാണ്. വിസ സേവനങ്ങളുടെ ഫീസ് ഇനങ്ങളും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളങ്ങളിലെ പ്രവേശന കവാടങ്ങളില്‍ സ്ഥാപിച്ച ഇലക്ട്രോണിക് ഗേറ്റുകളിലുടെ സ്മാര്‍ട്ട് ആപ്പ് ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന പ്രൊഫൈല്‍ വിവരങ്ങളുടെ ബാര്‍കോഡ് ഉപയോഗിച്ച് സ്വയം പഞ്ചു ചെയ്തു രാജ്യത്തേക്കുള്ള പ്രവേശനവും തിരിച്ച് പോക്കും സാധ്യമാക്കുന്ന രീതിയും ആപ്പില്‍ ലഭ്യമാണ്.

English summary
More services added in Dubai Immigration App
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X