കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണാഘോഷം ചരിത്രമായി; ഓണസദ്യയില്‍ പങ്കെടുത്തത് 14,000ത്തിലേറെ പേര്‍

Google Oneindia Malayalam News

ഷാര്‍ജ:സംഘാടകരുടെ സങ്കല്‍പ്പങ്ങള്‍ തെറ്റിച്ച് പതിനാലായിരത്തിലേറെ ആളുകള്‍ ഓണ സദ്യയുണ്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടി ഗള്‍ഫിലെ തന്നെ ചരിത്ര സംഭവമായി. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീമിന്റെ അദ്ധ്യക്ഷതയില്‍ കേരള ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

iasonam-01

അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ സ്വാഗതം പറഞ്ഞു. അസോസിയേഷന്‍ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അല്‍ മിദ്ഫ,ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‌പോര്‍ട്ട് വിഭാഗം കോണ്‍സുല്‍ സന്ദീപ് ചൗദരി, മുന്‍ എം.എല്‍.എ യും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായിരുന്ന ടി.വി.ചന്ദ്രമോഹന്‍ എന്നിവര്‍ സംസാരിച്ചു. കെ.ആര്‍.രാധാകൃഷ്ണന്‍ നായര്‍, പ്രമോദ് മഹാജന്‍, ജിയോ ജോര്‍ജ് നരേപ്പറമ്പന്‍, മാത്തുക്കുട്ടി, രാഗേഷ് ഗൗര്‍,വിജയ് ഭാട്യ എന്നിവര്‍ സംബന്ധിച്ചു.

iasonam2

ഓണാഘോഷത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീര്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ അഡ്വ.വൈ.എ.റഹീമിനു നല്‍കി പ്രകാശനം ചെയ്തു. ട്രഷറര്‍ വി.നാരായണന്‍ നായര്‍ നന്ദി പ്രകാശിപ്പിച്ചു. ഉത്സവ പ്രതീതി ഉണര്‍ത്തി താലപ്പൊലി, പഞ്ചവാദ്യം, ശിങ്കാരിമേളം, തെയ്യം, ദഫ് മുട്ട്, പുലികളി, വിവിധ കേരളീയ കലാരൂപങ്ങള്‍, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സിന്റെ ബാന്റ് മേളം എന്നിവയുടെ അകമ്പടിയോടെയാണ് അതിഥികളെ സ്റ്റേജിലേക്ക് ആനയിച്ചത്.

iasonam-3

വള്ളപ്പാട്ട്, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ് തുടങ്ങി വിവിധ കലാപരിപാടികളും, മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ച ഗാനമേളയും, പ്രശസ്ത സിനിമാനടന്‍ സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിച്ച സോളോ ഡ്രാമയും അരങ്ങേറി.

iasonasadhya2016

പൂക്കള മത്സരത്തില്‍ മാസ് ഷാര്‍ജ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യുവകലാസാഹിതി രണ്ടാം സ്ഥാനവും, ടീം ബെന്‍ഹൂര്‍, ഐ.എസ്.സി അജ്മാന്‍ എന്നിവര്‍ മൂന്നാം സ്ഥാനങ്ങളും പങ്കിട്ടു.

English summary
More than 14,000 pupil attended Onam Sadhya at India Association Sharjah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X