കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളില്‍ പ്രധാനമായും കണ്ടുവരുന്ന രോഗങ്ങളെല്ലാം ഇ.എന്‍.ടിയുമായി ബന്ധപ്പെട്ടതാണ്‌

Google Oneindia Malayalam News

ദുബായ്: ഐ.എസ്.ഒ അംഗീകാരമുളള കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഇ.എന്‍.ടി ആശുപത്രിയായ അസന്റ് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ആതുരസേവനരംഗത്ത് വിജയകരമായ ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രവാസികള്‍ക്കും ഗള്‍ഫ് മേഖലയിലെ സ്വദേശി പൗരന്മാര്‍ക്കും ഹെല്‍ത്ത് ടൂറിസവുമായി ബന്ധപ്പെടുത്തിയുളള പ്രത്യേക സൗകര്യങ്ങള്‍ ആരംഭിച്ചതായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രവാസികളില്‍ പ്രധാനമായും കണ്ടുവരുന്ന രോഗങ്ങളെല്ലാം ഇ.എന്‍.ടിയുമായി ബന്ധപ്പെട്ടതാണ്.

വിവിധ തരത്തിലുളള അലര്‍ജി, ആസ്തമ, സൈനോസൈറ്റിസ്, കേള്‍വിക്കുറവ് തുടങ്ങിയ രോഗങ്ങളില്‍ നിന്നും പൂര്‍ണ്ണ ശമനം കൈവരിക്കാന്‍ ആവശ്യമായ നൂതന ചികിത്സാ സംവിധാനങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും അസന്റ് ഇ.എന്‍.ടി ഹോസ്പിറ്റലില്‍ ഒരുക്കിയിട്ടുണ്ട്. സൈനുസൈറ്റിസ് ഭേദമാക്കാന്‍ സര്‍ജറി കൂടാതെയുളള ചികിത്സാരീതിയായ ബലൂണ്‍ സൈനുപ്ലാസ്റ്റി കേരളത്തില്‍ ചെയ്ത് വരുന്ന ഏക സ്ഥാപനമാണ് അസന്റ്. കൂടാതെ പല പ്രവാസികളിലും കണ്ടുവരുന്ന കൂര്‍ക്കം വലിക്കുളള സമ്പൂര്‍ണ്ണ ചികിത്സ ദക്ഷിണ മലബാറില്‍ ആദ്യമായി അസന്റില്‍ ഒരുക്കിയിട്ടുണ്ടെന്ന് ചീഫ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ പി.കെ ഷറഫുദ്ധീന്‍ അറിയിച്ചു.

അസന്റ് ഇ.എന്‍.ടി ഹോസ്പിറ്റലില്‍ ചികിത്സ തേടുന്ന സ്വദേശികള്‍ക്ക് മെഡിക്കല്‍ ടൂറിസവുമായി ബന്ധപ്പെടുത്തി ടൂറിസ്റ്റ് വിസയും മെഡിക്കല്‍ ട്രീറ്റ്‌മെന്റും മറ്റ് യാത്രാ സേവനങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയുളള സംവിധാനമാണ് അസന്റ് വിഭാവനം ചെയ്തിട്ടുളളത്. ടീച്ചര്‍മാര്‍, പ്രാസംഗികര്‍, പാട്ടുകര്‍ തുടങ്ങി ശബ്ദം ജോലിയുടെ ഭാഗമായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക്, ഉണ്ടായേക്കാവുന്ന ശബ്ദ സംബന്ധമായ അസുഖങ്ങള്‍ കണ്ടെത്തി ചികിത്സിക്കാനുളള VAGMI PROFESSIONAL VOICE THERAPY യും ശബ്ദ ശുദ്ധീകരണ ചികിത്സാ സംവിധാനവും അസന്റില്‍ ഒരുക്കിയിട്ടുണ്ട്.

disease-nri

തലക്കറക്കത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി ചികിത്സിക്കാനുളള സമ്പൂര്‍ണ്ണ ബാലന്‍സ് സെന്ററും അസന്റിലുണ്ട്. കേരളത്തിലാദ്യമായി വെമ്പ് എന്ന പരിശോധന രീതിയിലൂടെയാണ് അസന്റ് ഇതിനായുളള ചികിത്സാ സംവിധാനമൊരുക്കിയിട്ടുളളത്. രക്തരഹിതവും വേദനയില്ലാത്തതുമായ ഇ.എന്‍.ടി സര്‍ജറിക്കുളള അമേരിക്കന്‍ നിര്‍മ്മിത ക്ലോബേഷന്‍ സംവിധാനം ദക്ഷിണ മലബാറിലാദ്യമായി അസന്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. ദക്ഷിണ മലബാറിലെ ഏക കോക്ലിയാര്‍ ഇംപ്ലാന്റ് സെന്ററാണ് അസന്റ് ഇ.എന്‍.ടി ആശുപത്രി. സമ്പൂര്‍ണ്ണ ഇ.എന്‍.ടി ചികിത്സാരംഗത്തെ കേരളത്തിലെ ആദ്യത്തെ ഐഎസ്ഒ അംഗീകാരമുളള ആശുപത്രികൂടിയാണ് പെരിന്തല്‍മണ്ണ നഗരത്തില്‍ കോഴിക്കോട് റോഡിലായി സ്ഥിതി ചെയ്യുന്ന അസന്റ് ഇഎന്‍ടി ഹോസ്പിറ്റല്‍.

ഒരു വര്‍ഷത്തിനിടെ 1,500 ല്‍ അധികം സര്‍ജറികള്‍ അസന്റ് ഹോസ്പിറ്റലില്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തിയ നൂറിലധികം അറബ് പൗരന്മാര്‍ക്കും ചികിത്സ പ്രദാനം ചെയ്യാന്‍ ഇതിനകം അസന്റിന് സാധിച്ചതായി ദുബൈ കരാമയിലെ പാരഗണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ അസന്റ് ഇ.എന്‍.ടി ഹോസ്പിറ്റല്‍ ചീഫ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ പി.കെ ഷറഫുദ്ധീന്‍ അറിയിച്ചു.

English summary
Most disease found in NRI's is related to ENT
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X