കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്,പൊലീസ് സഹായിച്ചു അമ്മ മകളെ കണ്ടെത്തി

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്:പൊലീസ് ചിലപ്പോഴെങ്കിലും ദൈവ തുല്യരാകാറുണ്ട്. ഏഷ്യക്കാരിയാഒരു യുവതിയ്ക്ക നായിഫ് പൊലീസ് ദൈവ തുല്യരാണ്. മൂന്ന് വര്‍ഷമായ തന്റെ മകളെ പിരിഞ്ഞ് കഴിയേണ്ടി വന്ന അമ്മയ്ക്ക് വീണ്ടും മകളെ കാണനുള്ള അവസരം ഒരുക്കിയത് നായ്ഫ് പൊലീസാണ്. മകളും അമ്മയും തമ്മിലുള്ള കൂടിക്കാഴ്ച വികാരതീവ്രമായിരുന്നു.

ഭര്‍ത്താവുമായുള്ള വിവാഹം ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ഏഷ്യക്കാരിയായ യുവതി സ്വന്തം രാജ്യത്തേയ്ക്ക് പോയത്. ഭര്‍ത്താവ് വീസ ക്യാന്‍സല്‍ ചെയ്തത് കൊണ്ടാണ് സ്ത്രീയ്ക്ക് മടങ്ങേണ്ടി വന്നത്. ഈ ബന്ധത്തില്‍ സ്ത്രീയ്‌ക്കൊരു മകളുണ്ട്. നാട്ടിലെത്തിയ ഓരോ നിമിഷവും അവര്‍ മകളെ ഓര്‍ത്ത് വിലപിച്ചു.

അടുത്തിടെയാണ് ദുബായ് പൊലീസിന്റെ 'ടു കമ്യൂട്ട് വിത്ത് ദ വിക്ടിം' എന്ന പരിപാടിയെപ്പറ്റി ഇവര്‍ വായിച്ചറിഞ്ഞത്. തന്റെ മകളെ കണ്ടെത്താനും ഒരു നോക്ക് കാണനുമായി വിസിറ്റിംഗ് വിസയില്‍ ഇവര്‍ ദുബായിലെത്തി. പൊലീസിനോട് തന്റെ ആവശ്യം പറഞ്ഞു.

സ്ത്രീയുടെ അവസ്ഥ മനസിലാക്കിയ പൊലീസ് ഒന്‍പത് വയസുകാരിയായ മകളെ തിരഞ്ഞ് കണ്ടെത്തി. പൊലീസ് സ്റ്റേഷന്‍ അമ്മയ്ക്കും മകള്‍ക്കും പുന:സമാഗമത്തിനുള്ള വേദിയായി.മകളെ കെട്ടിപ്പിടിച്ച അമ്മ പൊട്ടിക്കരഞ്ഞു. മകളുടെ കണ്ണുകളും ഒപ്പം നിറഞ്ഞു.

യുവതിയുടെ മുന്‍ഭര്‍ത്താവും കുട്ടിയുടെ അച്ഛനുമായ യുവാവും കുട്ടിയ്‌ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മകളെ കാണനവസരമൊരുക്കിയ ദുബായ് പൊലീസിന് യുവതി നന്ദി പറഞ്ഞു. മാനുഷിക പരിഗണന അര്‍ഹിയ്ക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ദുബായ് പൊലീസ് സന്നദ്ധമാണെന്ന് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം ആല്‍ മന്‍സൂരി പറഞ്ഞു.

English summary
A mother in Dubai has been reunited with her nine-year-old daughter with the help of Naif police after three years of separation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X