കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി മുഫീദിന് സ്വന്തമായി മകള്‍ ഫാത്തിമയെ തോളിലേറ്റി നടക്കാം..കൃത്രിമക്കാലുകളിൽ

  • By തൻവീർ
Google Oneindia Malayalam News

ദുബായ്: നിനച്ചിരിക്കാതെ ഒരു അപകടത്തിൽപ്പെട്ട് വലത്കാൽ മുറിച്ചു മാറ്റേണ്ടി വന്ന തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി മുഫീദിന്- നേരിൽ കാണാത്ത തന്റെ ചെറിയ മകളെയൊന്ന് തോളിലേറ്റി നടക്കാൻ കഴിയില്ലെന്ന സങ്കടമായിരുന്നു ഇന്നലെ വരെ. എന്നാൽ മുഫീദ് ഞങ്ങൾക്കിടയിൽ തന്നെ നടക്കണം എന്ന് നന്മനിറഞ്ഞവർ തീരുമാനിച്ചപ്പോൾ സാധാരണ ജീവിതത്തിലേക്ക് തന്നെ തിരിച്ചത്തുവാൻ മുഫീദിന് അധികസമയം വേണ്ടിവന്നില്ല.

ദിലീപിന്റെ പുട്ടുകട, ആസിഫ് അലിയുടെ ചായക്കട; ദുബായില്‍ താര ബിസിനസ് തകര്‍ക്കും!!ദിലീപിന്റെ പുട്ടുകട, ആസിഫ് അലിയുടെ ചായക്കട; ദുബായില്‍ താര ബിസിനസ് തകര്‍ക്കും!!

മുറിച്ചുമാറ്റിയ കാലിന് പകരം ലക്ഷങ്ങൾ വിലവരുന്ന ക്യത്രിമ കാൽ ജർമ്മനിയിൽ നിന്ന് എത്തിച്ചു കെടുത്തു അവർ. അത് കാലില്‍ അണിഞ്ഞു കൊണ്ട് പുതുജീവിതത്തിലേക്ക് നടന്നു എത്തുവാനുള്ള തീവ്രപരിശീലനത്തിലാണ് മുഫീദ്. പരസഹായമില്ലാതെ ഈ കാൽ കൊണ്ട് വേഗത്തിൽ നടക്കുവാൻ മുഫീദിന് സാധിക്കും. ഇനി സ്വന്തമായി തന്നെ 8 മാസം പ്രായമുള്ള തന്റെ മകള്‍ ഫാത്തിമയെ തോളിലേറ്റി നടക്കാം ഈ 27ക്കാരന്. കഴിഞ്ഞ ദിവസം ആ വെപ്പു കാലുമായി ദുബായ് കെ എം സി സി ഓഫീസിന്‍റെ പടി കടന്ന് മുഫീദ് എത്തി. തനിക്ക് നടക്കാൻ വഴിയൊരുക്കിവർക്ക് നന്ദി പറയുവാൻ വേണ്ടി.

dubi2

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള സദസ്സിന് മുന്നിൽ അവൻ നിറകണ്ണുകളോടെ പറഞ്ഞു .എനിക്ക് നിങ്ങളോട് നന്ദി പറയുവാൻ വാക്കുകളില്ല .നിങ്ങളെയല്ലാം അല്ലാഹു കാത്തുരക്ഷിക്കും. മുഫീദിന്‍റെ വാക്കുകൾ ഈറന്‍ അണിഞ്ഞു. ഷാർജയിൽ ഒരു ബന്ധുവിന്‍റെ റെസ്റ്റോറന്റിൽ ഡെലിവറിബോയിയായി ജോലി ചെയ്യുകയായിരുന്നു മുഫീദ്. കഴിഞ്ഞ വർഷം ജൂലൈ മുപ്പത്തിഒന്നിനാണ് അവന്‍റെ സ്വപ്നങ്ങളെ തട്ടിമാറ്റി കൊണ്ട് ഒരു അപകടം കടന്നുവരുന്നത്‌. റോഡിന്‍റെ എതിർവശമുള്ള ഫ്ലാറ്റിലേക്ക് ഭക്ഷണം കെടുക്കാൻ സൈക്കിളിൽ സിഗ്‌നലിൽ കാത്തുകിടക്കുന്പോഴാണ് ഒരു അറബ് വംശജയുടെ കാർ അവനെ ഇടിച്ചു വീഴ്ത്തുന്നത്. അപകടത്തിൽ മുഫീദിന്റെ കാലിന് ഗുരുതരമായ പരിക്കുകൾ പറ്റി.

dubi2

ഡോക്ടമാർ കാൽ മുറിച്ചു മാറ്റുകയല്ലെതെ പ്രതിവിധി ഇല്ലെന്ന് വിധിയെഴുതി. ജേഷ്‌ഠന്‍റെ അപകട മരണത്തിന് ശേഷം കുടുബ ഭാരം പേറി പ്രവാസ മണ്ണില്‍ എത്തിയ അവൻ ഒന്നിനു പുറകെ മറ്റൊരു ദുരന്തവും കൂടി ഏറ്റുവാങ്ങിയാണ് ആ സമയം ആശുപത്രി കിടക്കയിലേക്ക് അമർന്നത്. അവസാനം വലത് കാൽ എന്നേക്കുമായി മുറിച്ചുമാറ്റേണ്ടി വന്നു.

എന്നാൽ ദുബായ് കെ എം സി സി പ്രസിഡന്റ് പി കെ അൻവർ നഹ, അക്ബർ ചെറുമുക്ക് ,ഹക്കീം മങ്കട. തുടങ്ങിയവർ മുന്നോട്ടുള്ള ജീവിതത്തിന് കൂടുതൽ കരുത്തു പകരാൻ അവനൊപ്പം നിന്നു. ഒപ്പം തന്നെ ദുബായ് കെ എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയും പ്രവർത്തകരും നൽകിയ സഹായ സഹകരണങ്ങളും. ഷാർജയിയിലാണ് ഇപ്പോൾ മുഫീദ് താമസിക്കുന്നത്. നല്ല മനസുകൾ തരപ്പെടുത്തി കെടുക്കുന്ന പുതിയ വിസയിലേക്ക് മാറി ഉടൻ തന്നെ കുടുബത്തെ കാണാൻ മുഫീദ് നാടണിയും ....mufeed mobile 050 281 8357

കേരളം പിടിക്കാമെന്ന കാര്യം മനസിൽവെച്ചാൽ മതി; നടക്കില്ല... നല്ല നേതൃത്വമില്ലെന്ന് വെള്ളാപ്പള്ളി!കേരളം പിടിക്കാമെന്ന കാര്യം മനസിൽവെച്ചാൽ മതി; നടക്കില്ല... നല്ല നേതൃത്വമില്ലെന്ന് വെള്ളാപ്പള്ളി!

ബംഗ്ലാദേശിലേക്ക് വിട്ടോളണമെന്ന് ബി.ജെ.പി... ത്രിപുരയില്‍ തന്നെ കാണുമെന്ന് മണിക് സര്‍ക്കാര്‍ബംഗ്ലാദേശിലേക്ക് വിട്ടോളണമെന്ന് ബി.ജെ.പി... ത്രിപുരയില്‍ തന്നെ കാണുമെന്ന് മണിക് സര്‍ക്കാര്‍

English summary
mufeed will walk on his own legs,thirurangai native got new artificial legs,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X