കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും

  • By Anwar Sadath
Google Oneindia Malayalam News

മസ്‌കറ്റ്: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം ഞായറാഴ്ച വൈകിട്ടുള്ള ഫ് ളൈറ്റിന് നാട്ടിലേക്ക് അയക്കുമെന്ന് ഒമാനിലെ ഇന്ത്യ കോണ്‍സിലര്‍ ഏജന്റ് മന്‍പ്രീത് സിങ് അറിയിച്ചു. ഇതു സംബന്ധിച്ച എല്ലാ കടലാസുകളും ശരിയായി. സലാലയിലുള്ള മൃതദേഹം ആദ്യം മസ്‌കറ്റിലേക്കും പിന്നീട് അവിടെനിന്നും നാട്ടിലേക്കും അയക്കുമെന്ന് മന്‍പ്രീത് പറഞ്ഞു.

മൃതദേഹം തിങ്കളാഴ്ച രാവിലെയോടെ കൊച്ചി എയര്‍ പോര്‍ട്ടിലെത്തുമെന്ന് അറിയിപ്പു ലഭിച്ചതായി ചിക്കുവിന്റെ അമ്മാവനും സ്ഥിരീകരിച്ചു. ഏപ്രില്‍ 20നാണ് ചിക്കുവിനെ താമസിക്കുന്ന ഫ് ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. പോലീസ് അന്വേഷണം നടക്കുന്നതിനാലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയത്.

oman-nurse

അങ്കമാലി സ്വദേശിയായ ചിക്കു സലാലയിലെ ബദര്‍ അല്‍ സമാ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. സംഭവദിവസം രാത്രി 10 മണിക്ക് ജോലിക്ക് കയറേണ്ടതായിരുന്നു യുവതി. എന്നാല്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് അതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ലിന്‍സണ്‍ തോമസ് അന്വേഷിക്കാനായി ഫ് ളാറ്റിലെത്തിയപ്പോഴാണ് ചിക്കുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. ലിന്‍സണിനെയും അടുത്ത ഫ് ളാറ്റിലെ താമസക്കാരനായ പാക്കിസ്ഥാന്‍ പൗരനെയും ചോദ്യം ചെയ്‌തെങ്കിലും പ്രതിയെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചില്ല. ആഭരണങ്ങള്‍ കവര്‍ന്നതിനാല്‍ മോഷണത്തിനിടെയാണ് കൊലപാതകമെന്നാണ് പോലീസ് നിഗമനം. കൊല്ലപ്പെടുമ്പോള്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു ചിക്കു. കേസ് അന്വേഷണം പുരോഗമിക്കുകയാണ്.

English summary
Murdered malayali nurse’s body to be flown back to India, says Official
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X