• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഗോപിനാഥ് മുതുകാടും ന്യൂസിലാൻഡ് നവോദയയും; 'വിസ്മയ സ്വാന്തനം' ഒക്ടോബർ 23 ന്

Google Oneindia Malayalam News

വെല്ലിങ്ടൺ ( ന്യൂസിലാൻഡ് ) : ഭിന്നശേഷിയുള്ള കുട്ടികൾക്ക് വിദഗ്ദ്ധ പരിശീലനത്തിലൂടെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയ്ക്ക് സുമനസുകളുടെ സഹായം തേടി പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിൻറെ യൂണിവേഴ്സൽ മാജിക് സെൻററും ചിൽഡ്രൻ ഓഫ് ഡിഫറൻറ് ആർട്ട് സെന്ററും . ഇതിനായി ന്യൂസിലാൻഡ് നവോദയയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'വിസ്മയ സ്വാന്തനം' പരിപാടിയിൽ മുതുകാടിൻറെയും ഭിന്നശേഷിയുള്ള കുട്ടികളുടെയും ജാലവിദ്യകളും കലാപരിപാടികളും ഉണ്ടാകും . ഒക്ടോബർ 23, ശനിയാഴ്ച വൈകിട്ട് ന്യൂസിലാൻഡ് സമയം വൈകിട്ട് 7.30ന് ( ഇന്ത്യൻ സമയം 11.30ന് ) ഓൺലൈൻ ആയിട്ടാണ് വിസ്മയ സ്വാന്തനം പരിപാടി സംഘടിപ്പിക്കുന്നത് . വിസ്മയ സ്വാന്തനം കാണുന്നതിനും പരിപാടിയുടെ ഭാഗമാകാനും ന്യൂസിലാൻഡ് നവോദയയുടെ https://www.navodaya.org.nz/2021/10/05/vismayasaanthwanam/ എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാം .

ഒരു ചാരിറ്റബിൾ സ്ഥാപനമായ മാജിക് അക്കാദമിയുടെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസം ആണ് ലക്ഷ്യമിടുന്നത് . അവരുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്കു വേണ്ടിയാണ് വിസ്മയ സ്വാന്തനം പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത് എന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു . ഡിഫറൻറ് ആർട്ട് സെൻററിൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി പരിശീലനം നേടുന്ന കുട്ടികളുടെ പുനരധിവാസത്തിന് കൈത്താങ്ങാകുക എന്നതാണ് ലക്ഷ്യം . അവരിൽ, പരമാവധി കുട്ടികൾക്ക് പെർഫോമേഴ്സ് ആയി തൊഴിൽ നൽകുന്നതിനായിട്ടാണ് യൂണിവേഴ്സൽ മാജിക് സെൻറർ എന്ന വലിയൊരു പദ്ധതി ഇതിനായി ആവിഷ്ക്കരിച്ചിരിക്കുന്നത് . തിരുവനന്തപുരം കഴക്കൂട്ടത്തുള്ള കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ സർക്കാർ അനുവദിച്ചു നൽകിയ ഭൂമിയിലാണ് യൂണിവേഴ്സൽ മാജിക് സെൻറർ എന്ന സ്വപ്ന പദ്ധതി. ഈ പദ്ധതി എത്രയും വേഗം പൂർത്തിയാക്കേണ്ടത് ഭിന്നശേഷിയുള്ള ഒരുപാട് കുട്ടികളുടെയും അവരുടെ കണ്ണീരൊഴുക്കുന്ന അമ്മമാരുടെയും സ്വപ്നമാണ് . അത്രത്തോളം പിന്നാക്കം നിൽക്കുന്ന കുട്ടികളെയാണ് ഈ പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്നതെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു .

ന്യൂസിലാൻഡിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ നവോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ന്യൂസിലാൻഡ് നവോദയ ഭാരവാഹികൾ പറഞ്ഞു . ഒരു മലയാളി സംഘടന ന്യൂസിലാൻഡിൽ മൊത്തമായി സംഘടിപ്പിക്കുന്ന ആദ്യത്തെ പരിപാടിയാണിത്. യൂണിവേഴ്സൽ മാജിക് സെൻററിന്റേയും ചിൽഡ്രൻ ഓഫ് ഡിഫറൻറ് ആർട്ട് സെൻററിൻറെയും ആഭിമുഖ്യത്തിൽ ഭിന്നശേഷിയുള്ള കുട്ടികളെ മാനസികമായി ശാരീരികമായും പുനരധിവസിപ്പിക്കുന്നതിൻറെ ഭാഗമായുള്ള വലിയൊരു പദ്ധതിക്ക് കൈത്താങ്ങാകാൻ ആണ് വിസ്മയ സ്വാന്തനം പരിപാടി സംഘടിപ്പിക്കുന്നത് . ഇതിനോടകം ഗൾഫ് രാജ്യങ്ങളിലും സിംഗപ്പുരിലുമൊക്കെ സംഘടിപ്പിച്ച വിസ്മയ സ്വാന്തനം പരിപാടിക്ക് വലിയ തോതിലുള്ള പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. ഇത് ന്യൂസിലാൻഡിലും തുടരാനാണ് തങ്ങളുടെ ശ്രമമെന്ന് നവോദയ ഭാരവാഹികൾ അറിയിച്ചു.

വധശിക്ഷ നടപ്പിലാക്കുന്ന താലിബാനും ജയിൽ പുള്ളികൾക്ക് നല്ല ഭക്ഷണം കൊടുക്കുന്ന പരിഷ്‌കൃതസമൂഹവും- രണ്ട് കുറിപ്പുകൾവധശിക്ഷ നടപ്പിലാക്കുന്ന താലിബാനും ജയിൽ പുള്ളികൾക്ക് നല്ല ഭക്ഷണം കൊടുക്കുന്ന പരിഷ്‌കൃതസമൂഹവും- രണ്ട് കുറിപ്പുകൾ

Recommended Video

cmsvideo
  നടി അനുമോളുടെ ഭീഷണി സന്ദേശങ്ങള്‍ പുറത്തുവിട്ട് യുവാവ് | Oneindia Malayalam

  ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകൾ കണ്ടെത്തി, അവരെ പരിപോഷിപ്പിച്ച് ജീവിതവിജയത്തിലേക്ക് കൈപിടിച്ചുയർത്തുകയെന്ന വളരെ വലിയ ലക്ഷ്യമാണ് ഡിഫറൻറ് ആർട്ട് സെൻറർ മുന്നോട്ടുവെക്കുന്നതെന്ന് സാമൂഹിക സുരക്ഷാ മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും പദ്ധതി ആവിഷ്ക്കരിച്ചവരിൽ പ്രധാനിയുമായ ഡോ. മുഹമ്മദ് അഷീൽ പറഞ്ഞു. ഇതിൻറെ ഭാഗമായാണ് നവോദയ ന്യൂസിലാൻഡിൻറെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിസ്മയ സ്വാന്തനം പരിപാടി. കേവലം ഒരു കലാപരിപാടിയായി ഇതിനെ കാണേണ്ടതില്ല. ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിതത്തിൽ വലിയൊരു മാറ്റമുണ്ടാക്കുന്ന പദ്ധതിയാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്നും ഡോ. മുഹമ്മദ് അഷീൽ പറഞ്ഞു. എല്ലാവരും ഈ പരിപാടിയുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

  English summary
  Gopinath Muthukad and Children of Different Art Center to conduct mega show Vismaya Santhwanam on October 23, in Association with New Zealand Navodaya.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X