കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13.5 മില്ല്യന്‍ ദിനാര്‍ മുതല്‍ മുടക്കില്‍ ബഹറിനില്‍ പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് വരുന്നു

Google Oneindia Malayalam News

ബഹറിന്‍: വ്യാപാരികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ആധുനിക സജ്ജീകരണങ്ങളോട് കൂടിയ പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് 18 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന് ബഹറിന്‍ നഗരസഭാ ആസൂത്രണ മന്ത്രി എസ്സാം ഖലാഫ് അറിയിച്ചു.

പരമ്പരാഗത ഭക്ഷണ ശാലകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ തുടങ്ങി ഹൈപ്പര്‍മാര്‍ക്കറ്റ് വരെയുള്ള സംവിധാനം പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മാര്‍ക്കറ്റിലെ അസൗകര്യങ്ങളെ കുറിച്ച് നിരന്തരം പരാതികള്‍ വ്യാപാരികളുടെ ഭാഗത്ത് നിന്നും ലഭിക്കുന്നുണ്ടെങ്കിലും രാജ്യത്ത് കുറച്ചു കാലങ്ങളായി നടക്കുന്ന സംഭവ വികാസങ്ങളെ തുടര്‍ന്ന് ഇത്തരം വികസന പദ്ധതികള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

bahrain-market

കടുത്ത ചൂട് അനുഭവിക്കുന്ന മാസങ്ങളില്‍ ശീതീകരണ സൗകര്യമില്ലാത്ത മാര്‍ക്കറ്റില്‍ പഴവര്‍ഗങ്ങള്‍ പെട്ടന്ന് കേട് വരുന്നതായും, പാര്‍ക്കിംങ് പരിമിതിയും ചൂടും ഭയന്ന് ആളുകള്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെത്തി സാധനങ്ങള്‍ വാങ്ങിക്കുന്ന പ്രവണത കുറഞ്ഞു വരുന്നതായും വ്യാപാരികള്‍ പരാതി പറഞ്ഞിരുന്നു.

പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും വേണ്ടത്ര സൗകര്യം നിലവില്‍ മാര്‍ക്കറ്റിലില്ല. പുതിയ മാര്‍ക്കറ്റ് നിലവില്‍ വരുന്നതോടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് എസ്സാം ഖലാഫ് വ്യക്തമാക്കി. സെന്‍ട്രല്‍ ശീതീകരണ സംവിധാനവും വാശാലമായ പാര്‍ക്കിംങ് സൗകര്യവും പുതിയ മാര്‍ക്കറ്റില്‍ ഒരുക്കുന്നുണ്ട്.

English summary
New central market coming in Bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X