കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാര്‍ഹിക തൊഴില്‍ വിസയില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി ദുബായിലേക്ക് വരൂ

Google Oneindia Malayalam News

ദുബായ്: ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിനുള്ള പ്രതേക വകുപ്പു ദുബായില്‍ നിലവില്‍ വന്നു. ഗള്‍ഫ് രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു വകുപ്പ് ആരംഭിക്കുന്നത്. ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലും മറ്റും മധ്യസ്ഥത വഹിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാണു പുതിയ വകുപ്പ്. തര്‍ക്കപരിഹാര വിഭാഗം, പരിശോധനാവിഭാഗം, ബോധവല്‍ക്കരണം, ഹോട്‌ലൈന്‍ വിഭാഗം, ഡൊമസ്റ്റിക് ഹെല്‍പേഴ്‌സ് ഏജന്‍സി ലൈസന്‍സിങ് തുടങ്ങി നാലു വിഭാഗങ്ങളിലായാണു പുതിയ വകുപ്പു പ്രവര്‍ത്തിക്കുക.

മനുഷ്യാവകാശങ്ങളും,ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കണമെന്നുമുള്ള ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു പുതിയ വകുപ്പു രൂപീകരിക്കുന്നതെന്നു താമസ കുടിയേറ്റ വകുപ്പു ദുബായ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. ഡൊമസ്റ്റിക് ഹെല്‍പേഴ്‌സ് ഡിപ്പാര്‍ട്‌മെന്റ് എന്നാണ് പുതിയ വകുപ്പ് അറിയപ്പെടുക. നിലവില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തൊഴില്‍ മന്ത്രാലയമാണ് കൈകാര്യം ചെയ്തിരുന്നത്.

എന്നാല്‍ പലപ്പോഴും നിയമ ലംഘനങ്ങള്‍ ക്യത്യമായി അധിക്യതരില്‍ എത്തിക്കാന്‍ പരിമിതികളുണ്ടായിരുന്നു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ക്ക് പുതിയ വകുപ്പ് ഏറെ ആശ്വാസകരമാകും. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക സ്‌പോണ്‍സര്‍, തൊഴിലാളികള്‍, ലേബര്‍ ഏജന്‍സികള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നിവയാണ് ഗാര്‍ഹിക തൊഴിലാളി സഹായ വകുപ്പിന്റെ ലക്ഷ്യം. വീടുകളിലെ പാചക തൊഴിലാളികള്‍, കുട്ടികളെ നോക്കുന്ന ആയമാര്‍, വീടുകളിലെ ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, ക്യഷിക്കാര്‍, പൂന്തോട്ടക്കാരന്‍, വീടുകളിലെ കാവല്‍ക്കാര്‍,ആടിനെ മെയ്ക്കുന്നവര്‍ തുടങ്ങിയവരാണു ഗാര്‍ഹിക തൊഴിലാളികളില്‍ ഉള്‍പ്പെടുന്നത്. 90% പരാതികളും സാധാരണ ശമ്പളം വൈകുന്നതു സംബന്ധിച്ചാണ് ഉണ്ടാകാറുള്ളത്.

almari1

കരാര്‍ പ്രകാരം തൊഴിലുടമ രണ്ടു മാസത്തില്‍ കൂടുതല്‍ ശമ്പളം വൈകിപ്പിക്കരുത്. ഗാര്‍ഹിക വിസയില്‍ എത്തിച്ച് അവരെ കൊണ്ടു മറ്റ് ജോലികള്‍ ചെയ്യിപ്പിക്കുന്നതും നിയമ ലംഘനമാണ്. പരാതി ലഭിച്ചാല്‍ ഇരുകൂട്ടരേയും പ്രശ്‌ന പരിഹാരത്തിനായി വിളിപ്പിക്കും. അതു സാധ്യമല്ലെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കും. പ്രശ്‌നം പരിഹരിക്കുന്നതിനു സ്‌പോണ്‍സര്‍ അധികൃതരുമായി സഹകരിക്കാന്‍ വിസമ്മതിച്ചാല്‍ താമസ കുടിയേറ്റ വകുപ്പുമായി ബന്ധപ്പെട്ട സ്‌പോണ്‍സറുടെ എല്ലാ ഫയലുകളും അയാളുടെ കമ്പനി സംബന്ധിച്ച ഫയലുകളും ബ്ലോക്ക് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മികച്ച താമസസൗകര്യം നല്‍കുന്നതൊപ്പം നല്ലരീതിയില്‍ പെരുമാറുകയും വേണമെന്നും അല്‍ മര്‍റി ആവശ്യപ്പെട്ടു.

പീഡനമോ, മറ്റ് എന്തെങ്കിലും പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ തൊഴില്‍ ഉടമയെക്കുറിച്ചു പരാതി നല്‍കേണ്ട രീതി തുടങ്ങിവയെക്കുറിച്ചു തൊഴിലാളികളെ അറിയിക്കും. ഗാര്‍ഹിക തൊഴിലാളിയോട് അപമര്യാദയായി പെരുമാറുന്നതു കുറ്റകൃത്യമാണ്. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി വര്‍ഷം മുഴുവന്‍ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സര്‍ക്കാര്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പുതിയ നിയമവ്യവസ്ഥകള്‍ കൊണ്ടുവരുവാനുള്ള ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണു തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമായ വകുപ്പ് ദുബായില്‍ നിലവില്‍ വന്നിരിക്കുന്നത്.

English summary
New department formed in Dubai for domestic workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X